കൊവിഡ്: മുംബൈയില്‍ ഒരു മലയാളി കൂടി മരിച്ചു
തിരുവല്ല മല്ലപ്പള്ളി സ്വദേശി മത്തായി വര്‍ഗീസ് (56) ആണ് മരിച്ചത്.
മുംബൈ: കൊവിഡ് ബാധിച്ച് മുംബൈയില്‍ ഒരു മലയാളി കൂടി മരിച്ചു. തിരുവല്ല മല്ലപ്പള്ളി സ്വദേശി മത്തായി വര്‍ഗീസ് (56) ആണ് മരിച്ചത്. കാന്തിവലിയിലെ ഫ്ലാറ്റില്‍ വച്ച് ഇന്ന് രാവിലെയാണ് മത്തായി മരിച്ചത്. ഭാര്യ ഏലിയാമ്മ മാത്രമാണ് ഒപ്പമുണ്ടായിരുന്നത്. കൊവിഡ് ലക്ഷണങ്ങളുണ്ടായിരുന്നതിനാല്‍ മൃതദേഹം മാറ്റാന്‍ ആരും സഹായിച്ചില്ല. മരിച്ച് ഒമ്പതു മണിക്കൂറിനു ശേഷമാണ് സ്രവ പരിശോധനാഫലം വന്നത്. അതുകഴിഞ്ഞാണ് കോര്പ്പറേഷന് ജീവനക്കാരെത്തി മൃതദേഹം സംസ്കരിക്കാന്‍ കൊണ്ടുപോയത്. മുംബൈയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,000 കടന്നു.
1026 പേര് രോഗ ബാധിതരായി മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 50,000 കടന്നിട്ടുണ്ട്. ഇതുവരെ 52,667 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 2,436 പുതിയ കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 60 പേരാണ് രോഗം ബാധിച്ച് ഇന്ന് മരിച്ചത്. ഇതോടെ ആകെ മരണം 1,695 ആയി.
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT