Latest News

വോട്ടര്‍മാര്‍ ആവേശത്തോടെ; പോളിങ് ശതമാനം 55 കടന്നു

വോട്ടര്‍മാര്‍ ആവേശത്തോടെ; പോളിങ് ശതമാനം 55 കടന്നു
X

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ 55 ശതമാനം പോളിംഗ് പൂര്‍ത്തിയായി. തിരുവനന്തപുരത്ത് 50.31 ശതമാനവും കൊല്ലത്ത് 54.02 ശതമാനവും പത്തനംതിട്ടയില്‍ 54.04 ശതമാനവും ആലപ്പുഴയില്‍ 56.07 ശതമാനവും ഇടുക്കിയില്‍ 55.84 ശതമാനവും പോളിങ് രേഖപ്പെടുത്തി.

അഞ്ച് ജില്ലകളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണ് ബൂത്തുകളിള്‍ കാണപെടുന്നത്. നഗരസഭകളിലും മുന്‍സിപ്പാലിറ്റികളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണ്. ഏറ്റവും കൂടുതല്‍ പോളിംഗ് ശതമാനം ആലപ്പുഴയിലാണ്. രാവിലെ പോളിംഗ് അല്‍പ്പം മന്ദഗതിയിലായിരുന്നെങ്കിലും ഇടുക്കിയാണ് പോളിംഗ് ശതമാനത്തില്‍ രണ്ടാം സ്ഥാനത്ത്. ഏറ്റവും കുറവ് തിരുവനന്തപുരത്താണ്. വൈകുന്നേരത്തിന് മുമ്പേ പോളിംഗ് ശതമാനം അമ്പത് കടക്കുന്നത്. തിരുവനന്തപുരത്തെ സംബന്ധിച്ച് അഭൂതപൂര്‍വമായ കാഴ്ചയാണ്. പ്രായവും പരിമിതികളും വകവയ്ക്കാതെ നിരവധി പേരാണ് വോട്ട് രേഖപ്പെടുത്താനായി എത്തിയത്. മാസ്‌കും സാനിറ്റൈസറും പോളിംഗ് ബൂത്തുകളില്‍ വോട്ടര്‍മാര്‍ ഉപയോഗിച്ചെങ്കിലും സാമൂഹിക അകലം പലയിടത്തും പാലിക്കാനായില്ല.




Next Story

RELATED STORIES

Share it