Latest News

വയനാട്ടില്‍ ആത്മഹത്യ ചെയ്ത യുവാവിന് 4 ലക്ഷം രൂപ അടിയന്തര ധനസഹായം

കുടുംബത്തിന് 10,000 രൂപ അടിയന്തര ധനസഹായമായി നല്‍കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം നാല് ലക്ഷം രൂപയും കുടുംബത്തിന് നല്‍കും.

വയനാട്ടില്‍ ആത്മഹത്യ ചെയ്ത യുവാവിന് 4 ലക്ഷം രൂപ അടിയന്തര ധനസഹായം
X

കല്‍പറ്റ: വയനാട്ടില്‍ പ്രളയ ധനസഹായം ലക്ഷിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത യുവാവിന് ഭൂമി നല്‍കുന്ന കാര്യത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനം. കുടുംബത്തിന് 10,000 രൂപ അടിയന്തര ധനസഹായമായി നല്‍കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം നാല് ലക്ഷം രൂപയും കുടുംബത്തിന് നല്‍കും.

കുടുംബത്തിന്റെ ധനസഹായ, ഭൂമി വിഷയത്തില്‍ തീരുമാനമാക്കണം എന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് തഹസില്‍ദാര്‍ സ്ഥലത്തെത്തി ഇക്കാര്യം അറിയിച്ചത്. തഹസില്‍ദാരുടെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി കൊണ്ടുപോകാന്‍ നാട്ടുകാര്‍ അനുവദിച്ചു.

മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ പള്ളിക്കവല മൂഞ്ഞനാലില്‍ സനില്‍ ആണ് പുരയിടത്തിലെ താത്കാലിക ഷെഡ്ഡില്‍ തൂങ്ങിമരിച്ചത്. 2019 ഓഗസ്റ്റ് മാസത്തിലുണ്ടായ പ്രളയത്തിലാണ് സനിലും കുടുംബവും താമസിച്ച വീട് തകര്‍ന്നത്. ഇന്നലെ വൈകീട്ടാണ് സനിലിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടിട്ടും 10,000 രൂപ പോലും അടിയന്തര ധനസഹായം കുടുംബത്തിന് ലഭിച്ചിരുന്നില്ലെന്നും ഇതില്‍ മനംനൊന്താണ് യുവാവ് മരിച്ചതെന്നും കുടുംബം ആരോപിച്ചു. നിരവധി തവണ പരിശോധനകള്‍ നടത്തി. എന്നാല്‍ സഹായം ഒന്നും ലഭിച്ചില്ലെന്നും ഇതിന്റെ നിരാശയിലാണ് തൂങ്ങിമരിച്ചതെന്നും കുടുംബം ആരോപിച്ചു.


Next Story

RELATED STORIES

Share it