Latest News

കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ സാജന്‍ ഫ്രാന്‍സിസ് അന്തരിച്ചു

കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ സാജന്‍ ഫ്രാന്‍സിസ് അന്തരിച്ചു
X

കോട്ടയം: കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാനും ചങ്ങനാശ്ശേരി മുന്‍ മുനിസിപ്പല്‍ ചെയര്‍മാനുമായിരുന്ന സാജന്‍ ഫ്രാന്‍സിസ് (68) അന്തരിച്ചു. തിരുവല്ല ബിലിവേഴ്‌സ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം സംഭവിച്ചത്. സംസ്‌കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് ചങ്ങനാശ്ശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍. ചെന്നിക്കര സി ടി ഫ്രാന്‍സിസ്- അന്നമ്മ ദമ്പതികളുടെ മകനാണ്. ചങ്ങനാശേരി മുന്‍ എംഎല്‍എയും കേരള കോണ്‍ഗ്രസ് ചെയര്‍മാനുമായിരുന്ന പരേതനായ സി.എഫ്. തോമസ് സഹോദരനാണ്. മൃതദേഹം അങ്ങാടിയിലുള്ള വസതിയില്‍ പൊതുദര്‍ശനത്തിനുവച്ചു. ഭാര്യ: ഷേര്‍ലി (വെരൂര്‍ സെന്റ് മേരീസ് യുപി സ്‌കൂള്‍ അധ്യാപിക). മക്കള്‍: സാന്ദ്ര (സൗത്ത് ഇന്ത്യന്‍ ബാങ്ക് കാഞ്ഞിരമറ്റം), സച്ചിന്‍ (ഇസാഫ് ബാങ്ക്, ചങ്ങനാശേരി), പരേതനായ സാവ്യോ, സ്‌നേഹ (ചെത്തിപ്പുഴ ക്രിസ്തുജ്യോതി കോളജ് എംകോം വിദ്യാര്‍ഥിനി). മരുമക്കള്‍: വില്‍സണ്‍ ചൂങ്കത്ത് തൃശൂര്‍ (സൗത്ത് ഇന്ത്യന്‍ ബാങ്ക്, ഇന്‍ഫോ പാര്‍ക്ക്), റോസ് മരിയ (തെങ്ങണ ഗുഡ്‌ഷെപ്പേര്‍ഡ് സ്‌കൂള്‍ അധ്യാപിക).

വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ സാജന്‍ കെഎസ്സി സംസ്ഥാന ജനറല്‍ സെക്രട്ടറി, യൂത്ത് ഫ്രണ്ട് ജനറല്‍ സെക്രട്ടറി, കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയംഗം, ചങ്ങനാശ്ശേരി നിയോജക മണ്ഡലം വികസന സമിതി ചെയര്‍മാന്‍, സി എഫ് തോമസ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍, ചങ്ങനാശേരി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സാജന്‍ ഫ്രാന്‍സിസിന്റെ നിര്യാണത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫ് എംഎല്‍എ, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, നേതാക്കളായ രമേശ് ചെന്നിത്തല, പി സി തോമസ്, മോന്‍സ് ജോസഫ്, കൊടിക്കുന്നില്‍ സുരേഷ് എംപി തുടങ്ങിയവര്‍ അനുശോചിച്ചു.

Next Story

RELATED STORIES

Share it