കേരള നിയമസഭാ തിരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക തളളിയതിനെതിരേ 3 എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി

കൊച്ചി: കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന്റെ ഭാഗമായി നല്‍കിയ നാമനിര്‍ദേശപത്രികകള്‍ തള്ളിയതിനെതിരേ 3 എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ നല്‍കിയ ഹരജി കേരള ഹൈക്കോടതി തള്ളി. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധനയില്‍ റിട്ടേണിങ് ഓഫിസര്‍മാര്‍ പത്രിക തള്ളിയതിനെതിരേ നല്‍കിയ ഹരജിയാണ് ഹൈക്കോടതി തള്ളിയത്.
ജസ്റ്റിസ് എന്‍ നാഗരേഷിന്റെ ബെഞ്ചിലാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ ഹരജി പരിഗണനയ്ക്കുവന്നത്. ബിജെപി സ്ഥാനാര്‍ത്ഥികളായ എന്‍ ഹരിദാസ്, നിവേദിത സുബ്രഹ്മണ്യന്‍, എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി ആര്‍ എം ധനലക്ഷ്മി തുടങ്ങിയവരാണ് ഹരജിക്കാര്‍.
എന്‍ ഹരിദാസ് തലശ്ശേരിയിലും നിവേദിത സുബ്രഹ്മണ്യന്‍ ഗുരുവായൂരിലും ആര്‍ എം ധനലക്ഷ്മി ദേവികുളത്തുമാണ് നാമനിര്‍ദേശപത്രിക നല്‍കിയിരുന്നത്.
140 അംഗ കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രില്‍ 6നാണ് നടക്കുന്നത്. മെയ് രണ്ടിന് ഫലം പ്രഖ്യാപിച്ചു.
RELATED STORIES
പാര്ട്ടിക്കെതിരെ വാര്ത്ത നല്കുന്ന മാധ്യമപ്രവര്ത്തകരെ ...
26 Sep 2023 6:14 AM GMTമണിപ്പൂരില് കാണാതായ രണ്ട് വിദ്യാര്ത്ഥികള് കൊല്ലപ്പെട്ടു
26 Sep 2023 4:42 AM GMTകര്ണാടകയില് മുസ് ലിം പള്ളിയില്ക്കയറി കാവി പതാക കെട്ടി; അന്വേഷണം...
25 Sep 2023 4:24 PM GMTതമിഴ്നാട്ടില് എഐഎഡിഎംകെ എന്‍ഡിഎ വിട്ടു; ഔദ്യോഗിക പ്രമേയം പാസാക്കി
25 Sep 2023 4:08 PM GMTമകന് ബിജെപിയില് ചേര്ന്നതോടെ അവരോടുള്ള അറപ്പും വെറുപ്പും മാറിയെന്ന്...
23 Sep 2023 8:50 AM GMTബിജെപി എംപിയുടെ 'തീവ്രവാദി' അധിക്ഷേപം; നടപടിയില്ലെങ്കില്...
22 Sep 2023 2:59 PM GMT