Latest News

കെജ്രിവാളിനെതിരേ ഭീഷണി: ബിജെപി നേതാവിന്റെ ഹരജിയില്‍ പാതിരാത്രിയില്‍ വാദം കേട്ട് ഹൈക്കോടതി; അറസ്റ്റ് പാടില്ലെന്ന് പഞ്ചാബ് പോലിസിന് നിര്‍ദേശം

കെജ്രിവാളിനെതിരേ ഭീഷണി: ബിജെപി നേതാവിന്റെ ഹരജിയില്‍ പാതിരാത്രിയില്‍ വാദം കേട്ട് ഹൈക്കോടതി; അറസ്റ്റ് പാടില്ലെന്ന് പഞ്ചാബ് പോലിസിന് നിര്‍ദേശം
X

മൊഹാലി: കെജ്രിവാളിനെ ഭീഷണിപ്പെടുത്തിയ കേസില്‍ ബിജെപി നേതാവ് തജീന്ദര്‍ ബഗ്ഗയുടെ പരാതി ഹൈക്കോടതി കേട്ടത് പാതിരാത്രിയില്‍. ബഗ്ഗക്കെതിരേ അടുത്ത ഹിയറിങ് വരെ അറസ്റ്റ് പോലുള്ള നടപടികള്‍ പാടില്ലെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് അനൂപ് ഛിത്കരയാണ് ചണ്ഡീഗഢിലെ തന്റെ വസതിയില്‍ ഹരജി പരിഗണിച്ചത്.

തജീന്ദര്‍ പാല്‍ ബഗ്ഗയുടെ നാടകീയമായ അറസ്റ്റും തുടര്‍ന്നുള്ള 'രക്ഷപ്പെടുത്തലിനും' പിന്നാലെ ബിജെപി നേതാവിനെ അറസ്റ്റുചെയ്ത് ഹാജരാക്കാന്‍ പഞ്ചാബ് പോലിസിനോട് മൊഹാലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശിച്ചിരുന്നു. അതിനെതിരേയാണ് ബഗ്ഗ ഹൈക്കോടതിയെ സമീപിച്ചത്.

പടിഞ്ഞാറന്‍ ഡല്‍ഹിയിലെ വീട്ടില്‍നിന്ന് അറസ്റ്റു ചെയ്ത തജീന്ദര്‍ പാല്‍ സിങ് ബഗ്ഗയുമായി മൊഹാലിയിലേക്ക് പോയ പത്തംഗ പഞ്ചാബ് പോലിസ് സംഘത്തെ ഡല്‍ഹി പോലിസ് നിര്‍ദേശത്തെത്തുടര്‍ന്ന് ഹരിയാനയില്‍ തടഞ്ഞുവച്ചിരുന്നു. തജീന്ദറിനെ മോചിപ്പിക്കുകയുംചെയ്തു. കൂടാതെ തട്ടിക്കൊണ്ടു പോകല്‍ ആരോപിച്ച് പഞ്ചാബ് പോലിസിനെതിരേ കേസെടുക്കുകയും ചെയ്തു

ഇതിനു പിന്നാലെയാണ് പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയതിനും പ്രോത്സാഹിപ്പിക്കുന്നതിനുമെതിരേ രജിസ്റ്റര്‍ ചെയ്ത കേസില്‍ ബിജെപി നേതാവിനെ അറസ്റ്റുചെയ്ത് ഹാജരാക്കാന്‍ മൊഹാലി കോടതി പഞ്ചാബ് പോലീസിനോട് നിര്‍ദ്ദേശിച്ചത്.

മാര്‍ച്ച് 30ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിക്ക് പുറത്ത് നടന്ന ബിജെപി യുവജന വിഭാഗം പ്രതിഷേധത്തില്‍ നടത്തിയ പരാമര്‍ശങ്ങളാണ് ബഗ്ഗയ്‌ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കാരണമായത്.

Next Story

RELATED STORIES

Share it