- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കശ്മീരി പണ്ഡിറ്റുകളുടെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് കെജ്രിവാള്‍

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ തുടരുന്ന കൊലപാതകപരമ്പരയുടെ സാഹചര്യത്തില്‍ കശ്മീരി പണ്ഡിറ്റുകള്‍ക്ക് സുരക്ഷയൊരുക്കണമെന്ന് കെജ്രിവാള്‍. ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്നും അദ്ദേഹം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കശ്മീരിലെ സംഭവവികാസങ്ങളുടെ പേരില്‍ രാജ്യം ആശങ്കയിലാണെന്നും അദ്ദേഹം പറഞ്ഞു.
'കേന്ദ്രം ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. അവര്‍ (കശ്മീരി പണ്ഡിറ്റുകള്‍) പ്രതീക്ഷയോടെയാണ് അവിടേക്ക് മടങ്ങിയത്. അവരുടെ സുരക്ഷ ഉറപ്പാക്കണം,'- കെജ്രിവാള്‍ പറഞ്ഞു.
വിജയകുമാര്‍ എന്ന ബാങ്ക് മാനേജരാണ് കശ്മീരില്‍ അവസാനം സായുധരുടെ തോക്കിനിരയായത്.
ഒരാഴ്ച മുമ്പ് രജനി ബാലയെന്ന 36 വയസ്സുളള ഹിന്ദു സ്ത്രീയും കൊലചെയ്യപ്പെട്ടു. കഴിഞ്ഞ മാസം രാഹുല്‍ ഭട്ട് എന്ന പോലിസുകാരനും കൊല്ലപ്പെട്ടു. ഇദ്ദേഹം കശ്മീരി പണ്ഡിറ്റാണ്.
സ്ഥിതിഗതികള്‍ പരിശോധിക്കാന്‍ വേണ്ടി കേന്ദ്ര ആഭ്യന്തര മന്ത്രി ഉന്നതതല യോഗം വിളിച്ചിരുന്നു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ഡിജിപി ദില്‍ബാഗ് സിങ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
RELATED STORIES
നിപ ജാഗ്രത; 20 വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ചു
4 July 2025 6:07 PM GMTഅരീക്കോട് താലൂക്കാശുപത്രിയില്‍ കാലപഴക്കം ചെന്ന കെട്ടിടം പൊളിച്ച്...
4 July 2025 4:25 PM GMTഒറ്റപ്പാലത്ത് നാലാം ക്ലാസുകാരനെ കൊലപ്പെടുത്തി പിതാവ് മരിച്ച നിലയില്‍
4 July 2025 4:05 PM GMTനിപാ: സമ്പര്‍ക്കപ്പട്ടികയില്‍ 345 പേര്; വവ്വാലുകളെ പടക്കം പൊട്ടിച്ച്...
4 July 2025 4:01 PM GMTവാന്‍ ഹായ് കപ്പലില്‍ വീണ്ടും തീ പടര്‍ന്നു
4 July 2025 3:51 PM GMTനിപ: പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയെന്ന് ഡിഎംഒ
4 July 2025 2:20 PM GMT