Latest News

'സിപിഐയെക്കുറിച്ചു മനസ്സിലാക്കാന്‍ അഛനോട് ചോദിക്കണം' ; എല്‍ഡിഎഫ് യോഗത്തില്‍ കെ ബി ഗണേഷ്‌കുമാറും സിപിഐ നേതാക്കളും ഏറ്റുമുട്ടി

സിപിഐയെക്കുറിച്ചു മനസ്സിലാക്കാന്‍ അഛനോട് ചോദിക്കണം ; എല്‍ഡിഎഫ് യോഗത്തില്‍ കെ ബി ഗണേഷ്‌കുമാറും സിപിഐ നേതാക്കളും ഏറ്റുമുട്ടി
X
പത്തനാപുരം: എല്‍ഡിഎഫ് പത്തനാപുരം മണ്ഡലം എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എയും സിപിഐ നേതാക്കളും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കം. തിരഞ്ഞെടുപ്പ് അവലോകനത്തിനായി ചേര്‍ന്ന യോഗത്തിലാണ് സംഭവം. വാക്‌പോര് രൂക്ഷമായപ്പോഴും യോഗത്തിലുണ്ടായിരുന്ന സിപിഎം നേതാക്കള്‍ ഇടപെടാതെ മൗനംപാലിച്ചു.


സിപിഐ നേതാക്കള്‍ കാലുവാരല്‍ നടത്തുന്നതായി പൊതുവേ ആക്ഷേപം ഉണ്ടെന്നും വാര്‍ത്താസമ്മേളനം വിളിച്ചു നേതാക്കള്‍ ഇതില്‍ വ്യക്തത വരുത്തണമെന്നും കെ.ബി.ഗണേഷ്‌കുമാര്‍ ആവശ്യപ്പെട്ടതോടെയാണ് പ്രശ്‌നമുണ്ടായത്. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം എസ്.വേണുഗോപാല്‍, മണ്ഡലം സെക്രട്ടറി എം.ജിയാസുദ്ദീന്‍ എന്നിവര്‍ ഗണേഷ്‌കുമാറിനെ ഇതിന്റെ പേരില്‍ ചോദ്യം ചെയ്ത് സംസാരിച്ചു. ആക്ഷേപം തെളിയിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. സിപിഐയെക്കുറിച്ചു മനസ്സിലാക്കാന്‍ ആര്‍.ബാലകൃഷ്ണപിള്ളയോടു ചോദിക്കണമെന്നും ഇവര്‍ ഗണേഷ് കുമാറിനോടു പറഞ്ഞു.


ഗണേഷ്‌കുമാര്‍ എല്‍ഡിഎഫില്‍ എത്തിയ ശേഷം കഴിഞ്ഞ 5 വര്‍ഷത്തിനിടെ ഒരാവശ്യത്തിനും എംഎല്‍എയുടെ ഓഫിസിനു മുന്നില്‍ പോയിട്ടില്ലെന്നും സിപിഐ നേതാക്കള്‍ പറഞ്ഞു.തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ്(ബി)യുടെ നേതൃത്വത്തിലാണു സിപിഐ സ്ഥാനാര്‍ഥികള്‍ക്കെതിരെ വിമതരെ മത്സരിപ്പിക്കുകയും വിമത പ്രവര്‍ത്തനം നടത്തുകയും ചെയ്തത്. ഇതു മറന്നിട്ടില്ലെന്നും സിപിഐ നേതാക്കള്‍ പറഞ്ഞു.




Next Story

RELATED STORIES

Share it