Latest News

കായംകുളത്ത് നാലരവയസ്സുകാരനെ ചട്ടുകംകൊണ്ട് പൊള്ളലേല്‍പ്പിച്ചു; മാതാവ് അറസ്റ്റില്‍

കായംകുളത്ത് നാലരവയസ്സുകാരനെ ചട്ടുകംകൊണ്ട് പൊള്ളലേല്‍പ്പിച്ചു; മാതാവ് അറസ്റ്റില്‍
X

ആലപ്പുഴ: കായംകുളത്ത് നാലരവയസ്സുകാരനെ ചട്ടുകംകൊണ്ട് പൊള്ളലേല്‍പ്പിച്ചെന്ന കേസില്‍ മാതാവ് അറസ്റ്റില്‍. കുട്ടിയുടെ മുത്തശ്ശി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

ഒരാഴ്ച മുന്‍പായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടി ദോശക്കല്ലില്‍ ഇരുന്നപ്പോള്‍ പൊള്ളലേറ്റെന്നാണ് മാതാവ് പറഞ്ഞിരുന്നത്. പൊള്ളലേറ്റ കുട്ടിയെ മാതാവ് തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്. സംശയം തോന്നി ആശുപത്രി അധികൃതര്‍ പോലിസില്‍ വിവരമറിയുക്കകയായിരുന്നു. തുടര്‍ന്ന് വിശദമായ അന്വേഷണം നടത്തിയ പോലസ് മാതാവിനെ ചോദ്യം ചെയ്യുകയായിരുന്നു. ട്രൗസറില്‍ മലമൂത്രവിസര്‍ജനം നടത്തിയതിനാണ് കുട്ടിയെ ഇവര്‍ ചട്ടുകംകൊണ്ട് പൊള്ളലേല്‍പ്പിച്ചതെന്നാണ് വിവരം.

Next Story

RELATED STORIES

Share it