Latest News

കയാക്കിങ് സംഗമവും പെരിയാര്‍ നദി ശുചീകരണവും സപ്തംബര്‍ 26 ന്

കയാക്കിങ് സംഗമവും പെരിയാര്‍ നദി ശുചീകരണവും സപ്തംബര്‍ 26 ന്
X

എറണാകുളം: ലോക വിനോദസഞ്ചാര ദിനാഘോഷത്തിന് മുന്നോടിയായി കയാക്കിങ് സംഗമവും പെരിയാര്‍ നദി ശുചീകരണവും സപ്തംബര്‍ 26 ന്. ഡിടിപിസി അര്‍ബോറെറ്റം റിവര്‍ പെരിയാറില്‍ രാവിലെ 7മുതല്‍ 11 വരെയാണ് പരിപാടി.

എറണാകുളം ജില്ലയിലെ പ്രധാന കുടിവെള്ള സ്രോതസ്സായ ആലുവയിലെ പെരിയാര്‍ നദിയുടെ സുസ്ഥിര പരിപാലനം ഉറപ്പാക്കുന്നതിനുള്ള ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായാണ് നദീസംരക്ഷണ പരിപാടി സംഘടിപ്പിക്കുന്നത്. രാജ്യത്തെ അടുത്ത അഡ്വഞ്ചര്‍ ഇക്കോടൂറിസം കേന്ദ്രമായി ആലുവ പദ്ധതിയെ മാറ്റാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള കയാക്കുകള്‍, സ്റ്റാന്‍ഡ് അപ്പ് പാടിലുകള്‍, വഞ്ചികള്‍ എന്നിവ പരിപാടിയില്‍ അണിനിരക്കും.

പ്രകൃതിക്ക് യാതൊരുവിധ ദോഷവുമില്ലാത്ത ടൂറിസം പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ് കയാക്കിങ്. വിദേശ രാജ്യങ്ങളില്‍ കയാക്കിങ് പ്രധാന ടൂറിസം ആകര്‍ഷണങ്ങളിലൊന്നാണ്. യാതൊരു വിധ മലിനീകരണവുമില്ലാതെ സുരക്ഷിതമായി ജലാശയങ്ങളെ ആസ്വദിക്കാനാക്കും എന്നതാണ് കയാക്കിങ്ങിന്റെ പ്രത്യേകത.

പെരിയാറില്‍ ദിനംപ്രതി മാലിന്യം വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ കഴിയുന്നത്രയും മാലിന്യങ്ങള്‍ പുഴയില്‍ നിന്നും ശേഖരിച്ച് സംസ്‌കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കയാക്കിങ് നടത്തുന്നത്.

ലോക ടൂറിസം ദിനത്തോടനുബന്ധിച്ച്, വിനോദസഞ്ചാരം – എല്ലാവരെയും ഉള്‍പ്പെടുത്തിയുള്ള വളര്‍ച്ചയ്ക്കായി ഐക്യത്തോടെ നമുക്കൊരുമിച്ച് വളരാം എന്ന വിഷയത്തെ ആസ്പദമാക്കി, എറണാകുളം ഡിടിപിസിയും പെരിയാര്‍ അഡ്വഞ്ചേഴ്‌സും കേരളത്തിലെ മുതിര്‍ന്ന സാഹസിക ടൂര്‍ ഓപ്പറേറ്റര്‍മാരിലൊരാളായ സാന്റോസ് കിംഗും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. പൊതുജനങ്ങള്‍ക്കും പരിപാടിയില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കും/ സൗജന്യ രജിസ്‌ട്രേഷനുമായി 8089084080 എന്ന നമ്പറില്‍ ബന്ധപ്പെടുക.

അന്‍വര്‍ സാദത് എംഎല്‍എ പരിപാടി ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് ഫ്‌ലാഗ് ഓഫ് നിര്‍വ്വഹിക്കും. ആലുവ നഗരസഭാ അദ്ധ്യക്ഷന്‍ എം ഒ ജോണ്‍ അദ്ധ്യക്ഷത വഹിക്കുകയും ചെയ്യും.

Next Story

RELATED STORIES

Share it