Latest News

കാസര്‍കോട് മംഗലാപുരം കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിക്കും

സുള്ള്യ, പുത്തൂര്‍ തുടങ്ങിയ അന്തര്‍ സംസ്ഥാന സര്‍വീസുകളുടെ കാര്യത്തില്‍ തീരുമാനമൊന്നുമായില്ല.

കാസര്‍കോട് മംഗലാപുരം കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിക്കും
X

കാസര്‍കോട്: കൊവിഡ് കാരണം നിര്‍ത്തിവെച്ച കാസര്‍കോട്-മംഗലാപുരം കെഎസ്ആര്‍ടിസി ബസ് സര്‍വീസ് തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കും. ഇത് സംബന്ധിച്ച കഴിഞ്ഞ ദിവസം ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കി. ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറിയുടെ അനുവാദം കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. നിത്യേത കാസര്‍കോട്ടു നിന്നും മംഗ്ളൂരുവിലേക്ക് പോയി വന്നിരുന്ന വിദ്യാര്‍ത്ഥികളും ജോലിക്കായി പോകുന്നവരും ചികിത്സക്കായി പോയിവരുന്നവരുമായ മൂവായിരത്തോളം യാത്രക്കാര്‍ക്കാണ് സര്‍വീസ് പുനരാരംഭിക്കുന്നതോടെ ആശ്വാസമാകുന്നത്.

എന്നാല്‍ സുള്ള്യ, പുത്തൂര്‍ തുടങ്ങിയ അന്തര്‍ സംസ്ഥാന സര്‍വീസുകളുടെ കാര്യത്തില്‍ തീരുമാനമൊന്നുമായില്ല. സംസ്ഥാനങ്ങള്‍ക്കിടയിലുള്ള യാത്രാ നിരോധനങ്ങളെല്ലാം നീക്കണമെന്ന് നേരത്തെ തന്നെ സുപ്രീം കോടതി വിധിച്ചിരുന്നു. എന്നാല്‍ കേരള ട്രാന്‍സ് പോര്‍ട്ട് ബസുകളെല്ലാം ഇതുവരെ തലപ്പാടി വരെ മാത്രമാണ് സര്‍വിസ് നടത്തിയിരുന്നത്. കര്‍ണാടക ട്രാന്‍സ്്പോര്‍ട്ട് ബസുകള്‍ തലപ്പാടിയില്‍ നിന്ന് മംഗലാപുരം വരെയുമാണ് സര്‍വ്വീസ് നടത്തിയിരുന്നത്. കര്‍ണാടകയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ ട്രെയിനും ബസും ഇല്ലാതെ വിദ്യാര്‍ത്ഥികള്‍ ബുദ്ധിമുട്ടിലായിരുന്നു. കേരളത്തിലേക്ക് സര്‍വ്വീസ് നടത്താനായി കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ നേരത്തെ തന്നെ തയ്യാറായി പലതവണ കത്ത് നല്‍കിയിരുന്നു. എന്നാല്‍ കാസര്‍കോട് ജില്ലാ ഭരണകൂടം ഇതുവരെ അനുമതി നല്‍കിയിരുന്നില്ല. കഴിഞ്ഞ ദിവസമാണ് അത് സംബന്ധിച്ച് അനുമതി ലഭിച്ചത്.

Next Story

RELATED STORIES

Share it