Latest News

കാസര്‍കോട് മധ്യവയസ്‌കനെ തല്ലിക്കൊന്ന വാര്‍ത്ത നല്‍കിയ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകന് എതിരെ കേസ്

പബ്ലിക് കേരള ന്യൂസ് ചാനല്‍ പോലീസ് അടച്ചു പൂട്ടുകയും കംപ്യൂട്ടര്‍ ഉള്‍പ്പടെയുള്ള സാമഗ്രികള്‍ എടുത്തുകൊണ്ടു പോകുകയും ചെയ്തു.

കാസര്‍കോട് മധ്യവയസ്‌കനെ തല്ലിക്കൊന്ന വാര്‍ത്ത നല്‍കിയ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകന് എതിരെ കേസ്
X
കാസര്‍കോഡ്: കാസര്‍കോട്: സ്ത്രീയെ അപമാനിച്ചെന്ന് ആരോപിച്ച് കാസര്‍കോട് മധ്യവയസ്‌കനെ തല്ലിക്കൊന്നത് സംബന്ധിച്ച് വാര്‍ത്ത നല്‍കിയ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകന് എതിരെ പോലീസ് കേസെടുത്തു. പബ്ലിക് കേരള ന്യൂസ് ചാനല്‍ നടത്തുന്ന അണങ്കൂര്‍ കൊല്ലമ്പടിയിലെ അബ്ദുല്‍ ഖാദര്‍ എന്ന ഖാദര്‍ കരിപ്പൊടിക്ക് എതിരെയാണ് കേസെടുത്തത്. വാര്‍ത്തയിലൂടെ വര്‍ഗ്ഗിയ വിദ്വേഷം പരത്താന്‍ ശ്രമിച്ചതായി ഉളിയത്തടുക്കയിലെ നൗഫല്‍ നല്‍കിയ പരാതിയില്‍ 153 (എ) വകുപ്പ് പ്രകാരമാണ് കേസെടുത്തത്. പബ്ലിക് കേരള ന്യൂസ് ചാനല്‍ പോലീസ് അടച്ചു പൂട്ടുകയും കംപ്യൂട്ടര്‍ ഉള്‍പ്പടെയുള്ള സാമഗ്രികള്‍ എടുത്തുകൊണ്ടു പോകുകയും ചെയ്തു.


അതേ സമയം സ്ത്രീയെ അപമാനിച്ചെന്ന് ആരോപിച്ച് ചെമ്മനാട് സ്വദേശി റഫീഖിനെ ചിലര്‍(45) അക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ തെളിവായി ലഭിച്ചിട്ടും പോലിസ് കുഴഞ്ഞു വീണ് മരിച്ചു എന്ന രീതിയിലാണ് കേസ് കൈകാര്യം ചെയ്യുന്നത്. മധ്യവയസ്‌കനെ മര്‍ദിച്ചത് ആശുപത്രിക്ക് മുന്‍വശമുള്ള ഓട്ടോറിക്ഷാ സ്റ്റാന്‍ഡിലെ െ്രെഡവര്‍മാര്‍ അടക്കമുള്ളവരാണെന്ന് നാട്ടുകാര്‍ പറയുന്നു. ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളില്‍ റഫീഖിനെ കഴുത്തില്‍ തള്ളുന്നത് വ്യക്തമായി കാണുന്നുണ്ട്.




Next Story

RELATED STORIES

Share it