Latest News

സവര്‍ക്കറുടെ പേരില്‍ മേല്‍പാലം; കര്‍ണാടക സര്‍ക്കാരിനെതിരേ പ്രതിപക്ഷം

സവര്‍ക്കറുടെ 137-ാം ജന്മവാര്‍ഷിക ദിനമായ വ്യാഴാഴ്ചയാണ് ഫ്‌ലൈഓവര്‍ മുഖ്യമന്ത്രി യെദ്യൂരപ്പ ഉദ്ഘാടനം ചെയ്യുന്നത്.

സവര്‍ക്കറുടെ പേരില്‍ മേല്‍പാലം; കര്‍ണാടക സര്‍ക്കാരിനെതിരേ പ്രതിപക്ഷം
X

ബംഗളൂരു: ബംഗളൂരിലെ യെല്‍ഹങ്കയില്‍ നിര്‍മിച്ച പുതിയ മേല്‍പാലത്തിന് വി ഡി സവര്‍ക്കറുടെ പേരിടാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനത്തെ എതിര്‍ത്ത് പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസും ജനതാദളും. സവര്‍ക്കറുടെ 137-ാം ജന്മവാര്‍ഷിക ദിനമായ വ്യാഴാഴ്ചയാണ് ഫ്‌ലൈഓവര്‍ മുഖ്യമന്ത്രി യെദ്യൂരപ്പ ഉദ്ഘാടനം ചെയ്യുന്നത്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ, സവര്‍ക്കറുടെ പേര് മേല്‍പാലത്തിനിടാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തെ ചോദ്യം ചെയ്തു. സര്‍ക്കാരിന്റെ തീരുമാനം സംസ്ഥാനത്തെ സ്വാതന്ത്ര്യസമരസേനാനികളെ അപമാനിക്കുന്നതാണ് അദ്ദേഹം പറഞ്ഞു. മുന്‍ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്ഡി കുമാരസ്വാമിയും സര്‍ക്കാരിന്റെ നീക്കത്തെ എതിര്‍ത്തു.എന്നാല്‍, വളരെയധികം പരിഗണനയ്ക്ക് ശേഷമാണ് സംസ്ഥാനം തീരുമാനമെടുത്തതെന്ന് ബിജെപി വക്താവ് എസ് പ്രകാശ് പറഞ്ഞു. നെഹ്റു-ഗാന്ധി കുടുംബത്തിന് പുറത്തുള്ള ആരെയും കോണ്‍ഗ്രസ് ഒരിക്കലും ബഹുമാനിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.പ്രതിഷേധത്തിനിടെയും ഉദ്ഘാടനവുമായി മുന്നോട്ടുപോകാനാണ് ബി.ജെ.പി സര്‍ക്കാരിന്റെ തീരുമാനം. അതേസമയം, തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ ഉദ്ഘാടന നടക്കുമ്പോഴും പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

ഇക്കഴിഞ്ഞ ഫെബ്രുവരിയാണ് ബംഗളൂരു കോര്‍പറേഷന്‍ കൗണ്‍സില്‍യോഗത്തില്‍ 400 മീറ്റര്‍ നീളമുള്ള പുതിയ മേല്‍പാലത്തിന് സവര്‍ക്കറുടെ പേര് നല്‍കാന്‍ അനുമതി നല്‍കിയത്. യെലഹങ്കയിലെ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ റോഡിലാണ് മേല്‍പാലം നിര്‍മിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it