Latest News

കാപ്പ കേസ് പ്രതി തട്ടിപ്പ് കേസിൽ അറസ്റ്റിൽ

കാപ്പ കേസ് പ്രതി തട്ടിപ്പ് കേസിൽ അറസ്റ്റിൽ
X

മഞ്ചേരി: വയോധികയുടെ മകളുടെ കല്യാണത്തിന് അറബിയിൽ നിന്നും സ്വർണ്ണ നാണയങ്ങൾ വാങ്ങിതരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് അരലക്ഷം രൂപയും 3 പവൻ തൂക്കം വരുന്ന സ്വർണ്ണമാലയും കവർന്ന സംഭവത്തിൽ കാപ്പ ചുമത്തപ്പെട്ട് ജാമ്യത്തിൽ ഇറങ്ങിയ അരീക്കോട് സ്വദേശി പൂളക്കചാലിൽ വീട്ടിൽ അസീസ് എന്ന അറബി അസിസ് അറസ്റ്റിൽ. മലപ്പുറo ഡിവൈഎസ്പി അബ്ദുൽ ബഷീറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. അസീസിനെതിരെ സ്വർണ മാലയും പണവും തട്ടിയെടുത്ത സംഭവത്തിൽ വയോധിക മഞ്ചേരി പോലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അറബി അസീസ് പിടിയിലായത്.

സംസ്ഥാനത്തുടനീളം നിരവധി കളവ് , ലഹരി കടത്ത്,വഞ്ചന തുടങ്ങിയ കേസിൽ ഉൾപ്പെട്ട ഒരു വർഷത്തോളം കാപ്പ ചുമത്തപ്പെട്ട് ജയിലിൽ കഴിയുകയും ജാമ്യത്തിൽ ഇറങ്ങി വീണ്ടുംകുറ്റകൃത്യത്തിൽ ഉൾപ്പെട്ടത്.

മഞ്ചേരി പോലീസ് ഇൻസ്പെക്ടർ റിയാസ് ചാക്കീരി, എസ്ഐ കൃഷ്ണൻ,

പ്രത്യേക അന്വേഷണസംഘഅംഗങ്ങളായ ദിനേഷ്, സലീം പി, ഷഹേഷ് ആർ, ജസീർ കെ കെ എന്നിവരാണ് പ്രതിയെ പിടികൂടി നടത്തുന്നത്.

Next Story

RELATED STORIES

Share it