Latest News

കന്‍വാര്‍ യാത്ര: ഹര്‍ കി പൗരി ഘട്ട് ജൂലൈ 24 മുതല്‍ അടച്ചുപൂട്ടും

കന്‍വാര്‍ യാത്ര: ഹര്‍ കി പൗരി ഘട്ട് ജൂലൈ 24 മുതല്‍ അടച്ചുപൂട്ടും
X

ഡറാഡൂണ്‍: കന്‍വാര്‍ യാത്ര റദ്ദാക്കിയ സാഹചര്യത്തില്‍ ഹരിദ്വാറിലെ ഹര്‍ കി പൗരി ഘട്ട് ജൂലൈ 24 മുതല്‍ ആഗസ്റ്റ് 6 വരെ ബാരിക്കേഡ് വച്ച് അടച്ചുപൂട്ടും. സംസ്ഥാനാന്തര സമിതിയുടെ യോഗത്തിലാണ് തീരുമാനം. ഉത്തര്‍പ്രദേശ്, ഹിമാചല്‍, പഞ്ചാബ്, ഡല്‍ഹി, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

പ്രദേശവാസികള്‍ക്ക് റോഡ് മാര്‍ഗം സഞ്ചരിക്കുന്നതിന് നിയന്ത്രണമേല്‍പ്പെടുത്തില്ലെന്ന് ഹരിദ്വാര്‍ എസ്എസ്പി ശെന്തില്‍ എ കൃഷ്ണരാജ് എസ് പറഞ്ഞു. 72 മണിക്കൂര്‍ മുന്നെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കു മാത്രമേ അതിര്‍ത്തിയില്‍പ്രവേശനുമുള്ളൂ.

ഹിദ്വാറിന്റെ അതിര്‍ത്തിയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് തീരുമാനം.

ജൂലൈ 24 മുതല്‍ ആഗസ്റ്റ് 6 വരെ പൂര്‍ണമായും അടച്ചിടാനും തീരുമാനിച്ചു.

Next Story

RELATED STORIES

Share it