- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ഒന്നുറങ്ങാൻ പോലും പറ്റുന്നില്ല'; കൻവാർ തീർത്ഥാടകർ ചെയ്യുന്ന നിയമലംഘനങ്ങളോട് പോലിസ് നിഷ്ക്രിയത്വം പാലിക്കുന്നതായി പരാതി

ന്യൂഡൽഹി: ജനങ്ങളെ ദുരിതത്തിലാഴ്ത്തിയ യാത്രയായി മാറി കൻവാർ യാത്ര.നിയമലംഘനമുണ്ടായിട്ടും പോലിസ് നിഷ്ക്രിയത്വം പാലിക്കുന്നതിനെതിരേ പരാതിയുമായി നിരവധി ജനങ്ങളാണ് രംഗത്തു വരുന്നത്. രാത്രി 10 മണിക്ക് ശേഷവും ഉച്ചത്തിൽ ബൂംബോക്‌സ് പ്ലേ ചെയ്യുന്നതായുള്ള നിരവധി പരാതികൾ ദേശീയ തലസ്ഥാനത്ത് റിപോർട്ട് ചെയ്യപ്പെട്ടിട്ടും ഡൽഹി പോലിസ് കൻവാരിയകർക്കെതിരെ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് ഇവിടുത്തെ താമസക്കാർ പറയുന്നു.
എന്നാൽ നടപടിയെടുക്കാൻ വിമുഖതയുണ്ടായിട്ടില്ല, അതിന് ചില തടസങ്ങളുണ്ടെന്നും മാന്യമായ പെരുമാറ്റമാണ് നല്ലതെന്നും ചില പോലിസ് ഉദ്യോഗസ്ഥർ പറഞ്ഞു.
"കൻവാർ തീർഥാടകർക്കെതിരേ കർശന നടപടിയെടുക്കരുതെന്ന് ഉന്നത ഉദ്യോഗസ്ഥർ ഞങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിയമങ്ങൾ പാലിക്കാൻ മാന്യമായി അവരോട് ആവശ്യപ്പെടുകയല്ലാതെ ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല. മിക്കവാറും അവർ അങ്ങനെ ചെയ്യുന്നില്ല, പക്ഷേ ഞങ്ങളുടെ കൈകൾ ബന്ധിക്കപ്പെട്ടിരിക്കുന്നു, പിന്നെ ഞങ്ങൾക്ക് എന്ത് ചെയ്യാൻ പറ്റും" സൗത്ത് ഡൽഹിയിൽ നിയമിതനായ ഒരു അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഓഫീസർ ചോദിക്കുന്നു.
നിലവിൽ കൻവാർ തീർത്ഥാടകർക്കെതിരെ വളരെ കുറച്ച് കേസുകൾ മാത്രമേ രജിസ്റ്റർ ചെയ്തിട്ടുള്ളൂ.പാർക്കിംഗ് പ്രശ്നത്തിന്റെ പേരിൽ 29 വയസ്സുള്ള ഒരാൾ കൊല്ലപ്പെട്ടതിനേ തുടർന്ന് കിഴക്കൻ ഡൽഹിയിൽ നാല് കൻവാർ തീർത്ഥാടകർക്കെതിരെ കൊലപാതകശ്രമക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. ഇങ്ങനെ ചുരുക്കം ചില കേസുകൾ മാത്രമാണ് രജിസ്റ്റർ ചെയ്യുന്നത്.
പലപ്പോഴും തീർത്ഥാടകർ സഞ്ചരിക്കുന്ന വഴികളിലുടനീളം പ്രദേശവാസികളുമായി പ്രശ്നങ്ങൾ ഉണ്ടാക്കുകയും അത് വലിയ തരത്തിലുള്ള അക്രമസംഭവങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. രാത്രിയിലെ വലിയ ഒച്ച കാരണം ഉറങ്ങാൻ പോലും പറ്റുന്നില്ല.ചിലർ പുകവലിച്ചും മറ്റും വലിയ തരത്തിലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും അവർ പറയുന്നു.
അതേസമയം, കഴിഞ്ഞ ആറുദിവസത്തിനുള്ളിൽ ഏകദേശം 250 പരാതികൾ ലഭിച്ചതായും എല്ലാ പരാതികളും പരിഗണിച്ചതായും മുതിർന്ന പോലിസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















