കേന്ദ്രമന്ത്രി വി മുരളീധരന്റെ വീട് ആക്രമിച്ച കണ്ണൂര്‍ സ്വദേശി പിടിയില്‍; മാനസിക വൈകല്യമുള്ളയാളാണെന്ന് പോലിസ്
BY NSH12 Feb 2023 2:04 AM GMT

X
NSH12 Feb 2023 2:04 AM GMT
തിരുവനന്തപുരം: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ വീട് ആക്രമിച്ച കേസിലെ പ്രതി പിടിയിലായി. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഏടാട്ട് ചീരാക്കല്‍ പുത്തൂര്‍ ഹൗസില്‍ കെ വി മനോജാണ് അറസ്റ്റിലായത്. ഇയാള്‍ മാനസിക വൈകല്യമുള്ളയാളാണെന്ന് പോലിസ് പറഞ്ഞു. തലസ്ഥാനത്തെ ഒരു ഹോട്ടലില്‍ ജോലിചെയ്തിട്ടുള്ള ഇയാളെ തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നുമാണ് പോലിസ് ഇന്നലെ രാത്രി പിടികൂടിയത്.
പത്ത് വര്‍ഷം മുമ്പ് ശ്രീകാര്യത്ത് മനോജ് താമസിച്ചിരുന്നതായും പോലിസ് കണ്ടെത്തിയിട്ടുണ്ട്. മുരളീധരന്റെ ഉള്ളൂരിലെ വാടകവീടിനു നേരേ കഴിഞ്ഞ ദിവസം രാത്രിയാണ് ആക്രമണമുണ്ടായത്. വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നിരുന്നു. വാതിലുകള്‍ തുറക്കാനും ശ്രമം നടന്നു. സംഭവത്തില്‍ ഭവനഭേദനത്തിനും നാശനഷ്ടമുണ്ടാക്കിയതിനുമാണ് പോലിസ് കേസെടുത്ത്.
Next Story
RELATED STORIES
ലത്തീന്‍ കത്തോലിക്ക മണിപ്പൂര്‍ ഐക്യദാര്‍ഢ്യ സമ്മേളനങ്ങള്‍ ജൂണ്‍ നാലിന്
3 Jun 2023 10:12 AM GMTഒഡീഷാ ട്രെയിന്‍ ദുരന്തം: കേരളത്തിലേക്കുള്ള നാല് ട്രെയിനുകള്‍...
3 Jun 2023 9:13 AM GMTബിജെപിയില്‍ അവഗണനയെന്ന്; സംവിധായകന് രാജസേനന് സിപിഎമ്മിലേക്ക്
3 Jun 2023 7:28 AM GMTഒഡീഷയില്‍ തീവണ്ടികള്‍ കൂട്ടിയിടിച്ചു; 50 പേര് മരിച്ചു; 175 ലധികം...
2 Jun 2023 4:42 PM GMTബെന്‍സിമ റയല്‍ മാഡ്രിഡ് വിടില്ല; സൗദി സംബന്ധ വാര്‍ത്തകള്‍ നുണ
2 Jun 2023 3:56 PM GMTട്രെയിനിന് തീയിട്ടത് പ്രസോന്‍ജിത് സിക്ദര്‍ തന്നെ; പണം ലഭിക്കാത്ത...
2 Jun 2023 2:12 PM GMT