കണ്ണൂരിൽ സംഘർഷവും ബോംബേറും

കണ്ണൂരിൽ സംഘർഷവും ബോംബേറും

തലശ്ശേരി: തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ എൽഡിഎഫ് യുഡിഎഫ് പ്രവർത്തകർ തമ്മിലുള്ള സംഘർഷങ്ങൾ മേഖലയിൽ വ്യാപിക്കുന്നു.കേരള പ്രവാസി സംഘടന തലശ്ശേരി ഏരിയ കമ്മിറ്റി പ്രസിഡന്റും, കോടിയേരി സൗത്ത് വില്ലേജ് കമ്മിറ്റി പ്രസിഡന്റും സിപിഎം പ്രവർത്തകനുമായ നാസർ പുന്നോലിന്റെ വീടിനു നേരെ ബോംബെറുണ്ടായി. കോടിയേരി ലോക്കൽ സെക്രട്ടറി എ ശശി, ബ്രാഞ്ച് സെക്രട്ടറി എ സുനിൽകുമാർ, ലോക്കൽ കമ്മിറ്റി അംഗം ഷിബിൻ സി കെ, ദാമോദരൻ എന്നിവർ സന്ദർശനം നടത്തി. ന്യൂ മാഹി പോലിസ് സ്റ്റേഷനിൽ പരാതി നൽകി.

ചെറുവാഞ്ചേരിയിൽ യുഡിഎഫ് പ്രകടനത്തിന് നേരെ അക്രമമുണ്ടായി. സിപിഎം പ്രവർത്തകരുടെ കല്ലേറിലും അക്രമത്തിലും പരിക്കേറ്റ കണ്ണവം സ്വദേശികളായ ലിജിനാ നിവാസ് ലിജോ, വിഷ്ണു നിവാസ് ജിഷ്ണു, ബാബു വി എന്നിവരെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൊകേരിയിൽ യുഡിഎഫ് ബൂത്ത് ഏജന്റായി പ്രവർത്തിച്ച കൊന്നോളി പ്രേമനെയും അക്രമിച്ചു പരിക്കേൽപിച്ചു. പാത്തിപ്പാലത്ത് യുഡിഎഫ് പ്രവർത്തകൻ മജീദിന്റെ വീടിന് നേരെ ആക്രമണം ഉണ്ടായി. പൂക്കോം കാവിന്റെ പരിസരത്ത് യുഡിഎഫ് ജാഥയ്ക്ക് നേരെ ആക്രമണം ഉണ്ടായി. പരിക്കേറ്റവരെ തലശ്ശേരിയിലെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED STORIES

Share it
Top