Latest News

ശബരിമല വിധി നടപ്പാക്കാമെങ്കില്‍ എന്തുകൊണ്ട് ഫഌറ്റുകള്‍ പൊളിച്ചുകൂടാ?;സര്‍ക്കാരിനെതിരേ കാനം രാജേന്ദ്രന്‍

ഫ്‌ലാറ്റ് ഉടമകളെ വഞ്ചിച്ചത് നിര്‍മാതാക്കളാണ്. അതുകൊണ്ട് നിര്‍മാതാക്കളില്‍ നിന്ന് തന്നെ നഷ്ടപരിഹാരം ഈടാക്കുന്നതിനുള്ള നിയമനിര്‍മാണം വേണമെന്നും കാനം ആവശ്യപ്പെട്ടു. ശബരിമല വിധി വന്നപ്പോള്‍ നടപ്പിലാക്കിയ സര്‍ക്കാരിന് ഇക്കാര്യത്തില്‍ വിധി നടപ്പിലാക്കാതിരിക്കാന്‍ കഴിയില്ല. മരട് വിഷയത്തിലും സമാന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടതെന്നും കാനം കൂട്ടിച്ചേര്‍ത്തു.

ശബരിമല വിധി നടപ്പാക്കാമെങ്കില്‍ എന്തുകൊണ്ട് ഫഌറ്റുകള്‍ പൊളിച്ചുകൂടാ?;സര്‍ക്കാരിനെതിരേ കാനം രാജേന്ദ്രന്‍
X

തിരുവനന്തപുരം: മരട് ഫ്‌ലാറ്റ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ സിപിഐ ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍. മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കുന്നതിനെ അനുകൂലിച്ചുകൊണ്ടുള്ള നിലപാടാണ് സിപിഐ സ്വീകരിച്ചത്. ശബരിമല വിധി നടപ്പിലാക്കാമെങ്കില്‍ മരട് ഫഌറ്റുകള്‍ സംബന്ധിച്ച വിധി എന്തു കൊണ്ട് നടപ്പാക്കിക്കൂടാ എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ചോദിച്ചു.

അതേസമയം, സര്‍വ്വകക്ഷി യോഗത്തില്‍ കാനം രാജേന്ദ്രന്‍ സിപിഐയുടെ നിലപാട് ആവര്‍ത്തിക്കുകയായിരുന്നു. ഫ്‌ലാറ്റ് പൊളിക്കാതിരിക്കാന്‍ നിയമപരമായ സാധ്യതകള്‍ തേടാനും ഇന്ന് ചേര്‍ന്ന സര്‍വ്വകക്ഷി യോഗം തീരുമാനിച്ചിട്ടുണ്ട്. ഫ്‌ലാറ്റ് ഉടമകളെ വഞ്ചിച്ചത് നിര്‍മാതാക്കളാണ്. അതുകൊണ്ട് നിര്‍മാതാക്കളില്‍ നിന്ന് തന്നെ നഷ്ടപരിഹാരം ഈടാക്കുന്നതിനുള്ള നിയമനിര്‍മാണം വേണമെന്നും കാനം ആവശ്യപ്പെട്ടു. ശബരിമല വിധി വന്നപ്പോള്‍ നടപ്പിലാക്കിയ സര്‍ക്കാരിന് ഇക്കാര്യത്തില്‍ വിധി നടപ്പിലാക്കാതിരിക്കാന്‍ കഴിയില്ല. മരട് വിഷയത്തിലും സമാന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടതെന്നും കാനം കൂട്ടിച്ചേര്‍ത്തു.

ചൊവ്വാഴ്ച ചേര്‍ന്ന സര്‍വ്വകക്ഷി യോഗം പിരിഞ്ഞത് ഫ്‌ലാറ്റ് ഉടമകളോട് അനുഭാവ പൂര്‍ണമായ സമീപനം കൈക്കൊള്ളുന്നതിന് പരമാവധി ചെയ്യുമെന്ന ധാരണയിലാണ്. നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് വീണ്ടും സുപ്രിം കോടതിയെ സമീപിക്കും. അറ്റോര്‍ണി ജനറലിന്റെ ഉപദേശമാണ് ഇതിനായി തേടുക. അനിവാര്യമെങ്കില്‍ സര്‍കക്ഷി സംഘം കേന്ദ്രസര്‍ക്കാരിനെയും സമീപിക്കും. മരട് വിഷയത്തില്‍ വിധി പുറപ്പെടുവിച്ചിട്ടുള്ളത് സുപ്രീം കോടതി ആയതിനാല്‍ സംസ്ഥാനത്തിന് നടപടികള്‍ സ്വീകരിക്കുന്നതിന് പരിമിതികളുണ്ട്. അതേസമയം ഫ്‌ലാറ്റ് ഉടമകളുടെ ആശങ്ക മനസ്സിലാക്കുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി. നേരത്തെ, ഫഌറ്റുകള്‍ പൊളിക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടിരുന്നു. നിര്‍മ്മാതാക്കളില്‍ നിന്ന് നഷ്ടം ഈടാക്കി ഫല്‍റ്റുടമകളെ പുനരധിവസിപ്പിക്കണം എന്നാണ് സിപിഐ നിലപാട്.

Next Story

RELATED STORIES

Share it