ശസ്ത്രക്രിയക്ക് ശേഷം കമല്ഹാസന് ആശുപത്രി വിട്ടു
കാലിന് ശസ്ത്രക്രിയ നടത്തിയതിനെത്തുടര്‍ന്ന് ഒരാഴ്ചയിലേറെയായി ചെന്നൈ ശ്രീ രാമചന്ദ്രാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.
BY SRF22 Jan 2021 3:18 PM GMT

X
SRF22 Jan 2021 3:18 PM GMT
ചെന്നൈ: നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി സ്ഥാപകനുമായ കമല്ഹാസന് ആശുപത്രി വിട്ടു. കാലിന് ശസ്ത്രക്രിയ നടത്തിയതിനെത്തുടര്‍ന്ന് ഒരാഴ്ചയിലേറെയായി ചെന്നൈ ശ്രീ രാമചന്ദ്രാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.കഴിഞ്ഞ ചൊവ്വാഴ്ചയാണ് കമല്ഹാസന് സര്‍ജറിക്ക് വിധേയനായത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു അപകടത്തില്‍ കാലിനേറ്റ പരിക്കിന്റെ ചികിത്സയുടെ ഭാഗമായിരുന്നു സര്‍ജറി. ഇടത്തെ കാലിനാണ് ശസ്ത്രക്രിയ നടത്തിയത്. താരം ആരോഗ്യം വീണ്ടെടുത്തെന്നും ഇന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. കുറച്ചുദിവസത്തെ വിശ്രമത്തിന് ശേഷം തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Next Story
RELATED STORIES
നിര്‍മാണ മേഖലയ്ക്ക് ആശ്വാസം; സിമന്റിനും കമ്പിക്കും വില കുറയും
21 May 2022 5:16 PM GMTമഴ മുന്നറിയിപ്പില്‍ മാറ്റം: സംസ്ഥാനത്ത് മഴ തുടരും; എട്ടു ജില്ലകളില്‍ ...
21 May 2022 4:30 PM GMTഫോട്ടോ സ്റ്റോറി: റിപബ്ലിക്കിനെ സംരക്ഷിക്കും; കരുത്തുറ്റ ചുവടുവയ്പുമായി ...
21 May 2022 2:38 PM GMTഹണിട്രാപ്പില്‍ കുടുങ്ങി ഐഎസ്ഐക്ക് നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി...
21 May 2022 2:22 PM GMTആദിവാസി പെൺകുട്ടിയെ കൂട്ടബലാൽസംഗം ചെയ്ത് വ്യാജ ഏറ്റുമുട്ടലിൽ...
21 May 2022 1:53 PM GMTപി സി ജോര്‍ജിന്റെ വീട്ടില്‍ പോലിസ് റെയ്ഡ്
21 May 2022 1:03 PM GMT