Latest News

കാലിയ യോജന: കര്‍ഷകര്‍ക്ക് വിതരണം ചെയ്യാനായി ഒഡീഷ സര്‍ക്കാര്‍ 700 കോടി രൂപ ബാങ്കുകളില്‍ നിക്ഷേപിച്ചു

കാലിയ യോജന: കര്‍ഷകര്‍ക്ക് വിതരണം ചെയ്യാനായി ഒഡീഷ സര്‍ക്കാര്‍ 700 കോടി രൂപ ബാങ്കുകളില്‍ നിക്ഷേപിച്ചു
X

ഭുവനേശ്വര്‍: കര്‍ഷകരുടെ പ്രതിസന്ധി പരിഹരിക്കുന്നതിനും വിളവുകളില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കുന്നതിനുമുള്ള വിവിധ പദ്ധതികള്‍പ്രകാരം വിതരണം ചെയ്യാനായി ഒഡീഷ സര്‍ക്കാര്‍ ബാങ്കുകളില്‍ 700 കോടി രൂപ നിക്ഷേപിച്ചു. സംസ്ഥാനത്തെ 36 ലക്ഷം കര്‍ഷകര്‍ക്കും 17 ലക്ഷം ഭൂരഹിത കര്‍ഷകര്‍ക്കും പ്രയോജനപ്രദമായ ഈ പദ്ധതി ഇത്തരത്തിലുള്ള രാജ്യത്തെ പ്രധാന പദ്ധതികളിലൊന്നുമാണ്.

കൃഷക് അസിസ്റ്റന്‍സ് ഫോര്‍ ലൈവ്‌ലിഹുഡ് ആന്റ് ഇന്‍കം ആഗ്മെന്റേഷന്‍ (കാലിയ) ഒഡീഷ സര്‍ക്കാരിന്റെ സുപ്രധാന കാര്‍ഷിക സഹായധന വിതരണ പദ്ധതിയാണ്. ഇന്ത്യയില്‍ തന്നെ ഇത്തരത്തില്‍ കര്‍ഷകര്‍ക്ക് ധനസഹായം ചെയ്യുന്ന വേറെ പദ്ധതികളൊന്നുമില്ലെന്ന് മുഖ്യമന്ത്രി നവീന്‍ പട്‌നായിക് പറഞ്ഞു.

താങ്ങുവിലയുടെ ഒന്നര ഇരട്ടി വരുമാനം ലഭിക്കുന്ന തരത്തിലുള്ള നിര്‍ദേശങ്ങള്‍ അടങ്ങുന്ന എം എസ് സ്വാമിനാഥന്‍ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യമെന്ന് പട്‌നായിക് പറഞ്ഞു.

Next Story

RELATED STORIES

Share it