Latest News

കലാ രാജുവിനെ തട്ടിക്കൊണ്ടുപോയ കേസ്; പ്രതികള്‍ക്ക് ജാമ്യം

കലാ രാജുവിനെ തട്ടിക്കൊണ്ടുപോയ കേസ്; പ്രതികള്‍ക്ക് ജാമ്യം
X

കൊച്ചി: കുത്താട്ടുകുളം നഗരസഭ കൗണ്‍സിലര്‍ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ റിമാന്‍ഡിലുള്ള പ്രതികള്‍ക്ക് ജാമ്യം. മൂവാറ്റുപുഴ ഒന്നാം ക്ലാസ്സ് ജുഡിഷല്‍ മജിസ്‌ട്രേറ്റാണ് കേസിലെ 6 മുതല്‍ 9 വരെയുള്ള പ്രതികള്‍ക്ക് ജാമ്യം നല്‍കിയത്. സി പി എം ചെള്ളക്കാപടി ബ്രാഞ്ച് സെക്രട്ടറി അരുണ്‍ വി മോഹന്‍, പ്രവര്‍ത്തകരായ സജിത്ത് എബ്രഹാം, റിന്‍സ് വര്‍ഗീസ്, ടോണി ബേബി എന്നിവര്‍ക്കാണ് ജാമ്യം.

ജനുവരി 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുഡിഎഫിനനുകൂലമായി കലാ രാജു വോട്ട് ചെയ്യുമെന്ന സൂചന ലഭിച്ചതോടെ സിപിഎം പ്രവര്‍ത്തകര്‍ ഇവരെ തട്ടികൊണ്ടു പോവുകയായിരുന്നു എന്നാണ് ആരോപണം. സംഘര്‍ഷത്തിനിടെ സിപിഎം പ്രവര്‍ത്തകര്‍ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയെന്നാണ് പരാതി.

Next Story

RELATED STORIES

Share it