കെ വി ബിന്ദു കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്; അഡ്വ. ശുഭേഷ് സുധാകരന്‍ വൈസ് പ്രസിഡന്റ്
കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കെ വി ബിന്ദു തിരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫ് ധാരണ പ്രകാരം കേരളാ കോണ്‍ഗ്രസ്- എം പ്രതിനിധി നിര്‍മല ജിമ്മി രാജിവച്ചതിനെ തുടര്‍ന്നാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്. സിപിഎം കുമരകം ഡിവിഷന്‍ അംഗമാണ് കെ വി ബിന്ദു. കോണ്‍ഗ്രസിലെ രാധാ വി നായരായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി. 22 അംഗ ഭരണസമിതിയില്‍ എല്‍ഡിഎഫിന് 14 ഉം, യുഡിഎഫിന് ഏഴ് വോട്ടും ലഭിച്ചു.
കേരള ജനപക്ഷം സെക്യുലര്‍ അംഗം ഷോണ്‍ ജോര്‍ജ് തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നു. തിരഞ്ഞെടുപ്പില്‍ ജില്ലാ കലക്ടര്‍ ഡോ.പി കെ ജയശ്രീ വരണാധികാരിയായിരുന്നു. ഉച്ചയ്ക്കുശേഷം നടന്ന തിരഞ്ഞെടുപ്പില്‍ സിപിഐയിലെ അഡ്വ. ശുഭേഷ് സുധാകരന്‍ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. എരുമേലി ഡിവിഷന്‍ പ്രതിനിധിയാണ്. ഇടതുമുന്നണി ധാരണപ്രകാരം അടുത്ത രണ്ടുവര്‍ഷത്തേക്കാണ് സിപിഎമ്മിന് പ്രസിഡന്റ് സ്ഥാനവും സിപിഐയ്ക്ക് വൈസ് പ്രസിഡന്റ് സ്ഥാനവും ലഭിക്കുക. അവസാന ഒരുവര്‍ഷം സിപിഐക്കാണ് പ്രസിഡന്റ് സ്ഥാനം. സിപിഐ സംസ്ഥാന കമ്മിറ്റിയംഗമാണ്. എഐഎസ്എഫ് മുന്‍ സംസ്ഥാന സെക്രട്ടറി, എഐവൈഎഫ് മുന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി, കെഎസ്‌ഐഇ മുന്‍ ഡയറക്ടര്‍ എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. കാഞ്ഞിരപ്പള്ളി മുന്‍ ബ്ലോക്ക് പഞ്ചായത്തംഗമായിരുന്നു.
RELATED STORIES
ഹസനിലെ സിറ്റിങ് എം പിയായ സ്ഥാനാര്‍ഥിയുടെ അശ്ലീല വീഡിയോ പുറത്ത്;...
28 April 2024 2:20 PM GMTകോണ്‍ഗ്രസ് അധികാരത്തില്‍വന്നാല്‍ ബീഫ് കഴിക്കാന്‍ അനുമതി നല്‍കും;...
28 April 2024 6:38 AM GMTഇ പി എന്ന പാപി
27 April 2024 1:30 PM GMTഅമേരിക്കയില്‍ കാറപകടത്തില്‍ മൂന്ന് ഇന്ത്യന്‍ സ്ത്രീകള്‍ മരണപ്പെട്ടു
27 April 2024 10:13 AM GMTകെ കെ എസ് ദാസിന്റെ വേര്‍പാടില്‍ എസ് ഡിപിഐ അനുശോചിച്ചു
27 April 2024 10:04 AM GMTഅജ്മീറില്‍ പള്ളിയില്‍ക്കയറി ഇമാമിനെ തല്ലിക്കൊന്നു
27 April 2024 9:54 AM GMT