Latest News

കെ സുരേന്ദ്രനെതിരേ വീണ്ടും കെ സുന്ദര; സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചാല്‍ മദ്യഷോപ്പും വീടും നല്‍കാമെന്ന് വാഗ്ദാനം

കെ സുരേന്ദ്രനെതിരേ വീണ്ടും കെ സുന്ദര; സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചാല്‍ മദ്യഷോപ്പും വീടും നല്‍കാമെന്ന് വാഗ്ദാനം
X

കാസര്‍ഗോഡ്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരേ ഗുരുതര ആരോപണവുമായി മഞ്ചേശ്വരത്തെ റിബല്‍ സ്ഥാനാര്‍ഥിയായിരുന്ന കെ സുന്ദര. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനായി സുരേന്ദ്രന്‍ മദ്യഷോപ്പും വീടും നല്‍കാമെന്ന് വാഗ്ദാനം നല്‍കിയതായി സുന്ദര വെളിപ്പെടുത്തി. ഇതിനു പുറമെ 50 ലക്ഷത്തോളം രൂപ ചലവിട്ടു. ഇതില്‍ 47 ലക്ഷം രൂപ പ്രാദേശിക ബിജെപി നേതാക്കള്‍ തട്ടിയെടുത്തെന്നും സുന്ദര പറഞ്ഞു.


സുരേന്ദ്രന്‍ നല്‍കിയ 50 ലക്ഷം രൂപയില്‍ രണ്ടര ലക്ഷം രൂപ മാത്രമാണ് തനിക്ക് ലഭിച്ചത്. ബാക്കി 47 ലക്ഷം രൂപ പ്രദേശിക പാര്‍ട്ടി പ്രവര്‍ത്തകര്‍ തട്ടിയെടുക്കുകയായിരുന്നു. ബിജെപിക്കാരനായ തന്റെ സുഹൃത്താണ് തുക സംബന്ധിച്ച് വിവരം തന്നതെന്ന് സുന്ദര പറഞ്ഞു. സുരേന്ദ്രനെ തനിക്ക് അടുത്ത് പരിചയമുണ്ടായിരുന്നെന്നും കെ സുന്ദര വെളിപ്പെടുത്തി.




Next Story

RELATED STORIES

Share it