കെറെയില്‍ സമരത്തിന് പിന്നില്‍ തീവ്രവാദ സംഘടനകളെന്ന പരാമര്‍ശം; മന്ത്രി സജി ചെറിയാന്റെ ചെങ്ങന്നൂരിലെ ഓഫിസിലേക്ക് ബിജെപി മാര്‍ച്ച്
പ്രതിഷേധക്കാര്‍ സജി ചെറിയാന്റെ കോലം കത്തിച്ചു

ആലപ്പുഴ:കെ റെയില്‍ വിഷയത്തില്‍ പ്രതിഷേധക്കാര്‍ക്കെതിരേ രൂക്ഷവിമര്‍ശനമുന്നയിച്ച മന്ത്രി സജി ചെറിയാന്റെ ചെങ്ങന്നൂരിലെ ഓഫീസിലേക്ക് ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധ മാര്‍ച്ച്.പ്രതിഷേധക്കാര്‍ സജി ചെറിയാന്റെ കോലം കത്തിച്ചു.
ബിജെപി സംസ്ഥാന സെക്രട്ടറി എസ് സുരേഷ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു.കേരളത്തില്‍ ഒരുകാരണവശാലും കെ റെയില്‍ പദ്ധതി നടപ്പാവില്ലെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രത്തില്‍ മോദി സര്‍ക്കാരാണ് ഭരിക്കുന്നത്. ഒരു കാരണവശാലും പദ്ധതിക്ക് അനുമതി നല്‍കില്ലെന്നും സുരേഷ് കൂട്ടിച്ചേര്‍ത്തു.പ്രതിഷേധത്തിന് പിന്നാലെ സമാധാനപൂര്‍ണമായി പ്രവര്‍ത്തകര്‍ പിരിഞ്ഞുപോവുകയും ചെയ്തു.
ചെങ്ങന്നൂരിലെ കെ റെയില്‍ സമരം തീവ്രവാദ സംഘടനകളുടെ സഹായത്തോടെയാണ്.സമരം കലാപത്തിനുള്ള ശ്രമമാണെന്നും,പണം നല്‍കിയാണ് ജനങ്ങളെ ഇറക്കി വിടുന്നതെന്നും ജനങ്ങള്‍ ഇതില്‍ വീഴരുതെന്നും മന്ത്രി ഇന്നലെ ആരോപിച്ചിരുന്നു.കോണ്‍ഗ്രസും ബിജെപിയും തീവ്രവാദ സംഘടനകളും ആണ് സമരം നടത്തുന്നത്.കെ റെയില്‍ കല്ലിളക്കിയാല്‍ വിവരമറിയുമെന്നും മന്ത്രി ആലപ്പുഴയില്‍ പറഞ്ഞിരുന്നു.
RELATED STORIES
ജിഎസ്ടി കുടിശ്ശികയെന്ന്; ബിജെപി വിമത നേതാവിന്റെ 19 കോടിയുടെ...
26 Sep 2023 4:16 PM GMTപച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ...
26 Sep 2023 2:50 PM GMTസൈനികനെ മര്ദ്ദിച്ച് മുതുകില് 'പിഎഫ്ഐ' എന്ന് പച്ചകുത്തിയെന്ന സംഭവം...
26 Sep 2023 7:53 AM GMTമാധ്യമപ്രവര്ത്തകന് കെ പി സേതുനാഥ് ഉള്പ്പെടെ അഞ്ച്...
22 Sep 2023 12:08 PM GMTപാനായിക്കുളം സിമി കേസ്: എന്ഐഎയുടെ ഹരജി സുപ്രിംകോടതി തള്ളി
21 Sep 2023 9:32 AM GMTകാനഡയില് വീണ്ടും ഖലിസ്ഥാന് നേതാവ് കൊല്ലപ്പെട്ടു; വിസ നിര്ത്തിവച്ച്...
21 Sep 2023 8:05 AM GMT