Latest News

രാഹുല്‍ മാങ്കുട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മാറ്റി

രാഹുല്‍ മാങ്കുട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മാറ്റി
X

പത്തനംതിട്ട: മൂന്നാം ബലാല്‍സംഗ പരാതിയില്‍ രാഹുല്‍ മാങ്കുട്ടത്തില്‍ എംഎല്‍എയുടെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ഈ മാസം 28ലേക്ക് മാറ്റി. പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറയുക. പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ എതിര്‍ത്തു. അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും കൂടുതല്‍ തെളിവുകള്‍ ശേഖരിക്കേണ്ടത് ഉണ്ടെന്നും ആണ് അന്വേഷണ സംഘത്തിന്റെ നിലപാട്. രാഹുല്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു.

അതിജീവിതയുടെ പരാതിയില്‍ പറയുന്ന പല കാര്യങ്ങളും കള്ളമാണെന്ന വാദമാണ് പ്രതിഭാഗം ഉന്നയിച്ചത്. ബലാല്‍സംഗ കുറ്റം നിലനില്‍ക്കില്ലെന്നും രാഹുലിന്റെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. നിലവില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ മാവേലിക്കര സ്‌പെഷ്യല്‍ സബ് ജയിലിലാണ്.

Next Story

RELATED STORIES

Share it