ജെഎന്‍യു ലൈബ്രറിയില്‍ വിദ്യാര്‍ഥി തൂങ്ങി മരിച്ചനിലയില്‍

ജെഎന്‍യു ലൈബ്രറിയില്‍ വിദ്യാര്‍ഥി തൂങ്ങി മരിച്ചനിലയില്‍

ന്യൂഡല്‍ഹി: ആത്മഹത്യ കുറിപ്പ് ഇമെയിൽ ചെയ്ത് ജെഎൻയു വിദ്യാർഥി സർവകലാശാല ലൈബ്രറിയിൽ ജീവനൊടുക്കി. രണ്ടാം വര്‍ഷ എംഎ വിദ്യാര്‍ത്ഥി ഋഷി ജോഷ്വയെയാണ് പഠനമുറിയിലെ സീലിങ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോഷ്വ താമസിച്ചിരുന്ന മഹിമന്ദ്വി ഹോസ്റ്റലിലെ വാര്‍ഡന്‍ രാവിലെ പതിനൊന്നരയോടെയാണ് സംഭവം പോലിസില്‍ അറിയിച്ചത്.ജീവനൊടുക്കുന്നതിന് മുമ്പ് വിദ്യാര്‍ഥി ഇംഗ്ലീഷ് പ്രഫസര്‍ക്ക് ഒരു കുറിപ്പ് ഇമെയില്‍ ചെയ്തിരുന്നതായി പോലിസ് അറിയിച്ചു. എന്നാല്‍ കുറിപ്പ് പുറത്തുവിട്ടിട്ടില്ല. ലൈബ്രറി കെട്ടിടത്തിന്റെ താഴത്തെ നിലയിലെ മുറി അകത്ത് നിന്ന് പൂട്ടിയിരിക്കുകയായിരുന്നു. കതകില്‍ മുട്ടിയപ്പോള്‍ പ്രതികരണമുണ്ടായില്ല. പിന്നീട് പരിശോധിച്ചപ്പോള്‍ മുറിക്കുള്ളില്‍ മൃതദേഹം കണ്ടെത്തിയത്.

RELATED STORIES

Share it
Top