തൃക്കലങ്ങോട് സ്വദേശി ജിദ്ദയില്‍ വാഹനമിടിച്ചു മരിച്ചു

മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജിദ്ദയില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

തൃക്കലങ്ങോട് സ്വദേശി ജിദ്ദയില്‍ വാഹനമിടിച്ചു മരിച്ചു

ജിദ്ദ: മലപ്പുറം തൃക്കലങ്ങോട് സ്വദേശി നാരന്‍കുണ്ട് അബൂബക്കര്‍ (59) ജിദ്ദയില്‍ വാഹനമിടിച്ച് മരിച്ചു. ജിദ്ദയിലെ റവാബിയില്‍ റോഡിലൂടെ നടന്നുപോകുന്നതിനിടയില്‍ തെറ്റായ ദിശയില്‍ വന്ന കാറ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അബൂബക്കര്‍ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു.

28 വര്‍ഷമായി സൗദിയില്‍ പ്രവാസജീവിതം നയിക്കുന്ന അബൂബക്കര്‍ ഇലക്ടോണിക് കടയില്‍ ജോലി ചെയ്തുവരികയായിരുന്നു. പിതാവ് അഹമ്മദ് കുട്ടി, മാതാവ് സുലൈഖ ഭാര്യ ആയിഷ. രണ്ടു പെണ്‍മക്കള്‍.

മഹ്ജര്‍ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജിദ്ദയില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

RELATED STORIES

Share it
Top