Latest News

ജാര്‍ഖണ്ഡും കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കും

ജാര്‍ഖണ്ഡും കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കും
X

റാഞ്ചി: 18 വയസ്സു തികഞ്ഞ എല്ലാവര്‍ക്കും കൊവിഡ് വാക്‌സിന്‍ സൗനജ്യമായി നല്‍കുമെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍.

18 വയസ്സു തികഞ്ഞവര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കുകയും സൗജന്യവാക്‌സിന്‍ വിതരണം നിയന്ത്രിക്കുമെന്നുമുള്ള വിവരം പുറത്തുവന്നതിനു തൊട്ടുപിന്നാലെയാണ് വാക്‌സിന്‍ സൗജന്യമായി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.

മെയ് ഒന്നുമുതല്‍ 18 വയസ്സ് തികഞ്ഞ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാനാണ് പദ്ധതി. 18നും 45നും ഇടയിലുള്ളവര്‍ക്ക് വാക്‌സിന്‍ സൗജന്യമായി നല്‍കാത്ത കേന്ദ്ര നടപടിക്കെതിരേ പ്രതിപക്ഷപാര്‍ട്ടികള്‍ രംഗത്തുവന്നിട്ടുണ്ട്.

ജാര്‍ഖണ്ഡിലെ സര്‍ക്കാര്‍ രാപ്പകല്‍ കൊവിഡ് രോഗികളുടെ സൗഖ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയാണെന്നും കൊവിഡിനെ തുരത്തുമെന്നാണ് പ്രദീക്ഷയെന്നും 18 വയസ്സു തികഞ്ഞ എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്നും സോറന്‍ ട്വീറ്റ് ചെയ്തു.

ജെഎംഎം കോണ്‍ഗ്രസ് ആര്‍ജെഡി സഖ്യമാണ് ജാര്‍ഖണ്ഡില്‍ അധികാരത്തിലിരിക്കുന്നത്.

കേരളവും വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it