Latest News

ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് റിപബ്ലിക്ക് ദിനം ആഘോഷിച്ചു

ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് റിപബ്ലിക്ക് ദിനം ആഘോഷിച്ചു
X

കബീര്‍ കൊണ്ടോട്ടി

ജിദ്ദ: ഇന്ത്യന്‍ പ്രാവാസി സമൂഹം ജിദ്ദയില്‍ ഇന്ത്യയുടെ എഴുപത്തി മൂന്നാമത് റിപബ്ലിക്ക് ദിനാഘോഷം വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു. ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് അങ്കണത്തില്‍ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം ദേശീയ പതാക ഉയര്‍ത്തി ആഘോഷ പരിപാടികള്‍ക്ക് തുടക്കമിട്ടു. ശേഷം ഇന്ത്യന്‍ പ്രസിഡണ്ടിന്റെ റിപബ്ലക്ക് ദിന സന്ദേശം ജിദ്ദ ഇന്ത്യന്‍ സമൂഹത്തിലെ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളെ സാക്ഷിയാക്കി അദ്ദേഹം വായിച്ച് കേള്‍പ്പിച്ചു.എല്ലാ ഇന്ത്യന്‍ പ്രവാസികള്‍ക്കും കോണ്‍സുല്‍ ജനറല്‍ റിപബ്ലിക്ക് ദിന ആശംസകള്‍ നേര്‍ന്നു.

കൊവിഡ് കാലത്ത് ആരോഗ്യ മേഖലയില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍ പ്രത്യേകം എടുത്തു പറഞ്ഞു. കൊവിഡ് പ്രതിസന്ധിക്ക് ഇടയിലും 65,000 പാസ്‌പോര്‍ട്ടുകള്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന് കീഴില്‍ വിതരണം ചെയ്തതായി അദ്ദേഹം അറിയിച്ചു. മക്ക, തായിഫ്, അല്‍ ബാഹ, അബ്ഹ, നജ്‌റാന്‍ ജിസാന്‍, തബൂക്, യാമ്പു തുടങ്ങിയ ഇടങ്ങളില്‍ പാസ്‌പോര്‍ട്ട് സേവനങ്ങല്‍ തുടങ്ങിയതായും മദീനയില്‍ എല്ലാ സൗകര്യങ്ങളോടും കൂടിയ കോണ്‍സുലേറ്റ് സേവന കേന്ദ്രം ഉടനെ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍സുലേറ്റിന്റെ എല്ലാ സേവനങ്ങളും ഇന്ത്യന്‍ പ്രവാസി സമൂഹത്തിന് എളുപ്പത്തില്‍ ലഭ്യമാക്കുക എന്നതാണ് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ പ്രധാന ലക്ഷ്യമെന്ന് കോണ്‍സുല്‍ ജനറല്‍ റിപ്പബ്ലിക്ക് ദിന സന്ദേശത്തില്‍ വ്യക്തമാക്കി. ഇതിനായി ആന്‍ഡ്രോയിഡ്, ഐ ഒ എസ് മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ വര്‍ക്ക് ചെയ്യുന്ന ആപ്പുകള്‍ ഇന്ത്യന്‍ പ്രവാസികള്‍ക്കായി ലഭ്യമാക്കീട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ജിദ്ദ ഡല്‍ഹി പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ ദേശീയഗാനവും ദേശഭക്തി ഗാനങ്ങളും ആലപിച്ചു. ജിദ്ദയിലെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ ചടങ്ങ് വീക്ഷിക്കാന്‍ എത്തിയിരുന്നു. റിപബ്ലിക് ദിനവുമായി ബന്ധപ്പെട്ട് വിവിധ പരിപാടിയില്‍ പങ്കെടുത്തവര്‍ക്കുള്ള സട്ടിഫിക്കറ്റുകള്‍ പരിപാടിയില്‍ വിതരണം ചെയ്തു.

വിവധ ഇന്ത്യന്‍ സംസ്‌ക്കാരിക സംഘടനകള്‍ വിത്യസ്തമായ റിപബ്ലിക്ക് ദിന പരിപാടികള്‍ സൗദിയില്‍ സംഘടിപ്പിച്ച് വരുന്നുണ്ട്.

Next Story

RELATED STORIES

Share it