Latest News

ജാസ്മിൻ കൊലക്കേസ്; മാതാവ് ജെസി അറസ്റ്റിൽ

ജാസ്മിൻ കൊലക്കേസ്; മാതാവ് ജെസി അറസ്റ്റിൽ
X

ആലപ്പുഴ: മാരാരിക്കുളം ഓമനപ്പുഴയില്‍ യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസില് യുവതിയുടെ മാതാവിനെയും പോലിസ് അറസ്റ്റ് ചെയ്തു. പിതാവിനെ അറസ്റ്റു ചെയ്തതിനു പിന്നാലെയാണ് സംഭവം.

എയ്ഞ്ചല്‍ ജാസ്മിനെ(28) കൊലപ്പെടുത്തിയ കേസിലാണ് മാതാവ് ജെസി അറസ്റ്റിലായത്. മകളെ കഴുത്തു ഞെരിച്ചു കൊന്ന സംഭവത്തിൽ കൊലപാതകത്തിന് മാതാവും കൂട്ടു നിന്നു വെന്നാണ് കേസ്.

ജോസ് മോന്‍ തോര്‍ത്ത് ഉപയോഗിച്ച് മകളെ കഴുത്തുഞെരിച്ചപ്പോള്‍ മകളുടെ കൈകള്‍ പിടിച്ചുവെച്ച് സഹായിച്ചത് ജെസിയാണെന്നാണ് പോലിസ് പറയുന്നത്. കൊലപാതകവിവരം മറച്ചുവെച്ചതിന് ഇവരുടെ ഒരു ബന്ധുവിനെ കൂടി കേസില്‍ പ്രതിചേര്‍ത്തേക്കുമെന്നും സൂചനയുണ്ട്. കേസിൽ കഴിഞ്ഞ ദിവസമാണ് പിതാവ് ജോസ്മോൻ അറസ്റ്റിലായത്.

Next Story

RELATED STORIES

Share it