Latest News

ജാപ്പനീസ് നൊബേല്‍ ജേതാവ് ഇയിചി നെഗിഷി അന്തരിച്ചു

ജാപ്പനീസ് നൊബേല്‍ ജേതാവ് ഇയിചി നെഗിഷി അന്തരിച്ചു
X

ന്യൂയോര്‍ക്ക്: ജാപ്പനീസ് രസതന്ത്രജ്ഞനും നൊബേല്‍ പുരസ്‌കാര ജേതാവുമായ ഇയിച്ചി നെഗിഷി അന്തരിച്ചു. ഇല്‌ക്ട്രോണിക്, മരുന്നു വ്യവസായത്തില്‍ ഉപയോഗിക്കുന്ന സങ്കീര്‍ണമായ രാസസംയുക്തങ്ങള്‍ വികസിപ്പിച്ചെടുത്ത രസതതന്ത്രജ്ഞനാണ് നെഗിഷി. 85 വയസ്സായിരുന്നു. ഇന്ത്യാനപോളിസിലെ പര്‍ഡ്യൂ സര്‍വകലാശാലയിലായിരുന്നു അന്ത്യം.

മഞ്ചൂരിയയിലെ ടോക്യോ സര്‍വകലാശാലിയല്‍ നിന്ന് ബിരുദം നേടിയ നെഗിഷി ജപ്പാനിലെ രാസവസ്തു നിര്‍മാണശാലയായ തെയ്ജിനില്‍ ജോലി ചെയ്യുന്നതിനിടയിലാണ് ഫുള്‍ബ്രൈറ്റ് സ്‌കോളര്‍ഷിപ്പോടെ 1960ല്‍ രസതന്ത്രപഠനത്തിനായി അമേരിക്കയിലെത്തിയത്. പിന്നീട് അദ്ദേഹം പര്‍ഡ്യു സര്‍വകലാശാലയില്‍ ഫാക്കല്‍റ്റിയായി.

2010ലാണ് രസതന്ത്രത്തിനുള്ള പുരസ്‌കാരം റിച്ചാര്‍ഡ് ഹെക്കും അകിര സുസുക്കിയുമായി പങ്കുവച്ചത്.

ടെസ്റ്റ്ട്യൂബില്‍ മൂന്നു പേരും ചേര്‍ന്ന് മനോഹരമായ രാസസംയുക്തിങ്ങള്‍ വികസിപ്പിച്ചെടുത്തെന്ന് നൊബേല്‍ കമ്മിറ്റി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വിശേഷിപ്പിച്ചത്.

Next Story

RELATED STORIES

Share it