ജാമിഅ: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞു
കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ രാത്രി 10.45ന് എത്തിയ മലബാര്‍ എക്‌സ്പ്രസാണ് തടഞ്ഞത്.
BY SRF15 Dec 2019 6:55 PM GMT

X
SRF15 Dec 2019 6:55 PM GMT
കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരേ ഡല്‍ഹിയില്‍ സമരംചെയ്ത വിദ്യാര്‍ഥികള്‍ക്കുനേരെ വെടിവച്ച പോലിസ് നടപടിയില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ ട്രെയിന്‍ തടഞ്ഞു. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ രാത്രി 10.45ന് എത്തിയ മലബാര്‍ എക്‌സ്പ്രസാണ് തടഞ്ഞത്. വിദ്യാര്‍ഥി സമരങ്ങളെ പോലിസ് അതിക്രമംകൊണ്ട് നേരിടാനാണ് ശ്രമമെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് രൂപംനല്‍കുമെന്ന പ്രഖ്യാപനത്തോടെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ സമരത്തില്‍ പങ്കെടുത്തു. സംസ്ഥാന ജോ. സെക്രട്ടറി പി നിഖില്‍ ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറി വി വസീഫ്, പി ഷിജിത്ത്, ഫഹദ്ഖാന്‍, കെ അരുണ്‍, പി പ്രശോഭ്, ആര്‍ ഷാജി തുടങ്ങിയവര്‍ നേതൃത്വംനല്‍കി.
Next Story
RELATED STORIES
താനൂര്‍ സവാദ് വധക്കേസിലെ പ്രതി ജയിലില്‍ മരണപ്പെട്ടു
5 Jun 2023 3:30 PM GMTമതസംഘടനകളില്‍ ഇടപെട്ട് പ്രശ്നം സങ്കീര്‍ണമാക്കുന്നതില്‍ നിന്ന് ലീഗ്...
5 Jun 2023 3:23 PM GMTഅരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; മദ്രാസ് ഹൈക്കോടതി; കേരളത്തിന്...
5 Jun 2023 10:59 AM GMTപൊന്നാനിയില്‍ പ്രഭാത സവാരിക്കിറങ്ങിയ രണ്ടുപേര്‍ ഓട്ടോ ഇടിച്ചു മരിച്ചു
5 Jun 2023 8:41 AM GMTവിവാഹം കഴിഞ്ഞ് മൂന്നാംദിവസം കാറപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
5 Jun 2023 8:15 AM GMTഅരിക്കൊമ്പനെ ഇഷ്ടമുള്ളിടത്ത് പിടിച്ചിടുന്നത് വേദനാജനകം: ജസ്റ്റിസ്...
5 Jun 2023 6:15 AM GMT