Latest News

ഓസ്‌കാര്‍ പുരസ്‌കാര ജേതാവായസംഗീത സംവിധായകന്‍ എനിയോ മോറിക്കോണ്‍ അന്തരിച്ചു

ഇറ്റാലിയന്‍ തലസ്ഥാനമായ റോമിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യമെന്ന് അദ്ദേഹത്തിന്റെ ദീര്‍ഘകാല അഭിഭാഷകനായ ജോര്‍ജിയോ അസുമ്മ അറിയിച്ചു.

ഓസ്‌കാര്‍ പുരസ്‌കാര ജേതാവായസംഗീത സംവിധായകന്‍ എനിയോ മോറിക്കോണ്‍ അന്തരിച്ചു
X

റോം: ദി ഗുഡ്, ദി ബാഡ് ആന്‍ഡ് അഗ്ലി, ദി മിഷന്‍, സിനിമാ പാരഡിസോ തുടങ്ങിയ സിനിമകള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ച എനിയോ മോറിക്കോണ്‍ (91) അന്തരിച്ചു. ലോകത്തെ പ്രമുഖ സ്‌ക്രീന്‍ കംപോസര്‍മാരില്‍ ഒരാളായിരുന്നു അദ്ദേഹം.

രണ്ട് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ക്കു പുറമെ ഗോള്‍ഡന്‍ ഗ്ലോബ്, ഗ്രാമി, ബാഫ്റ്റ പുരസ്‌കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്. ഇറ്റാലിയന്‍ തലസ്ഥാനമായ റോമിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യമെന്ന് അദ്ദേഹത്തിന്റെ ദീര്‍ഘകാല അഭിഭാഷകനായ ജോര്‍ജിയോ അസുമ്മ പറഞ്ഞു. മോറിക്കോണിന്റെ സംസ്‌കാരച്ചടങ്ങുകള്‍ തികച്ചും സ്വകാര്യമായിരിക്കുമെന്ന് തിയ്യതി പരാമര്‍ശിക്കാതെ അസുമ്മ വ്യക്തമാക്കി.

ബ്രയാന്‍ ഡി പല്‍മയുടെ അണ്‍ടച്ചബിള്‍സ്, ക്വെന്റിന്‍ ടരാന്റിനോയുടെ ദ ഹെയ്റ്റ്ഫുള്‍ എയ്റ്റ്, ഗില്ലോ പോണ്ടെകോര്‍വോയുടെ ദി ബാറ്റില്‍ ഓഫ് അല്‍ജിയേഴ്‌സ് തുടങ്ങിയ സിനികമളില്‍ ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ക്വെന്റിന്‍ ടരാന്റീനോയുടെ 'ദ് ഹേറ്റ്ഫുള്‍ എയിറ്റ് ' എന്ന ചിത്രത്തിലെ മികച്ച ഒറിജിനല്‍ സ്‌കോറിനുള്ള 2016 ലെ ഓസ്‌കാര്‍ ആയിരുന്നു അദ്ദേഹം അവസാനം നേടിയത്. നൂറുകണക്കിന് ചലച്ചിത്രങ്ങള്‍, ടെലിവിഷന്‍ പ്രോഗ്രാമുകള്‍, ജനപ്രിയ ഗാനങ്ങള്‍, ഓര്‍ക്കസ്ട്രകള്‍ എന്നിവയ്ക്കായി മോറിക്കോണ്‍ സംഗീത സംവിധാനം നിര്‍വഹിച്ചു. ഇറ്റാലിയന്‍ സംവിധായകന്‍ സെര്‍ജിയോ ലിയോണുമായുള്ള കൂട്ടുകെട്ടാണ് ഇദ്ദേഹത്തെ പ്രശസ്തിയുടെ കൊടുമുടിയിലേക്ക് ഉയര്‍ത്തിയത്.




Next Story

RELATED STORIES

Share it