വിസ്താര വിമാനത്തില്‍ ജീവനക്കാര്‍ക്ക് നേരേ ആക്രമണം; വിദേശ വനിത പിടിയില്‍

മുംബൈ: വിമാനത്തിലെ ജീവനക്കാരെ അടിക്കുകയും മുഖത്ത് തുപ്പുകയും ചെയ്ത വിദേശവനിത അറസ്റ്റിലായി. ഇറ്റാലിയന്‍ വനിതയായ പൗളാ പെറൂച്ചിയോ (45) ആണ് പിടിയിലായത്. അബൂദബിയില്‍ നിന്ന് മുംബൈയിലേയ്ക്കുള്ള വിസ്താര എയര്‍ലൈന്‍ വിമാനത്തിലാണ് സംഭവം. എക്കണോമിക് ക്ലാസില്‍ ടിക്കറ്റെടുത്ത പൗളാ ബിസിനസ് ക്ലാസില്‍ ഇരുന്നത് കാബിന്‍ ക്രൂ ചോദ്യം ചെയ്തതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. മദ്യലഹരിയിലായിരുന്ന സ്ത്രീ ജീവനക്കാരെ ആക്രമിക്കുകയും ദേഹത്ത് തുപ്പുകയും ചെയ്തു.
വസ്ത്രങ്ങള്‍ സ്വയം അഴിച്ചുമാറ്റി അര്‍ധ നഗ്‌നയായി വിമാനത്തിലൂടെ നടന്നു. ഇതിനെ എതിര്‍ത്തതോടെ ജീവനക്കാരെ അസഭ്യം പറഞ്ഞതായും പരാതിയുണ്ട്. പിന്നീട് കാപ്പ്റ്റന്റെ നിര്‍ദേശപ്രകാരം ഇവരെ കീഴടക്കി ജീവനക്കാര്‍ വസ്ത്രം ധരിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ മുംബൈ വിമാനത്താവളത്തില്‍ ഇറങ്ങുന്നതുവരെ ഇവരെ പിന്‍വശത്തുള്ള സീറ്റില്‍ കെട്ടിയിട്ടു. വിമാനത്തിലെ കാബിന്‍ ക്രൂവായ എല്‍എസ് ഖാന്റെ പരാതിയില്‍ സഹാര്‍ പോലിസ് ഇവര്‍ക്കെതിരേ കേസെടുത്തു. ഇവരുടെ പാസ്‌പോര്‍ട്ട് പോലിസ് പിടിച്ചെടുത്തിട്ടുണ്ട്. ഇവരെ അന്ധേരിയിലെ കോടതിയില്‍ ഹാജരാക്കിയ ശേഷം 25,000 രൂപയുടെ ജാമ്യത്തില്‍ വിട്ടയച്ചു.
RELATED STORIES
ഡല്ഹിയിലും പരിസര പ്രദേശങ്ങളിലും വന് ഭൂചലനം; റിക്ടര് സ്കെയിലില്...
21 March 2023 5:33 PM GMTഹിന്ദുത്വ കെട്ടിപ്പടുത്തത് നുണകളിലാണെന്ന് ട്വീറ്റ്; കന്നഡ നടന് ചേതന് ...
21 March 2023 5:12 PM GMTമാസപ്പിറവി കണ്ടില്ല; ഗള്ഫ് രാജ്യങ്ങളില് വ്രതാരംഭം വ്യാഴാഴ്ച,...
21 March 2023 3:48 PM GMTപോപുലര് ഫ്രണ്ട് നിരോധനം: കേന്ദ്രതീരുമാനം ശരിവച്ച് യുഎപിഎ ട്രൈബ്യൂണല്
21 March 2023 1:48 PM GMTവാഹനാപകടത്തില് പരിക്കേറ്റ് ചികിത്സയിലിരുന്ന ഡിവൈഎഫ്ഐ നേതാവ്...
21 March 2023 11:51 AM GMTകര്ണാടകയില് മുതിര്ന്ന ബിജെപി നേതാവ് രാജിവച്ച് കോണ്ഗ്രസിലേക്ക്
21 March 2023 9:58 AM GMT