- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംസ്ഥാനത്തെ അന്തരീക്ഷം തകര്‍ത്തത് യുപി സര്‍ക്കാര്‍ തന്നെ: സംഭാല്‍ വിഷയത്തില്‍ പ്രിയങ്കാ ഗാന്ധി
ആവശ്യമായ നടപടിക്രമങ്ങളും ചുമതലകളും പാലിക്കുന്നത് പ്രധാന്യത്തോടെ ഭരണകൂടം കണക്കാക്കുന്നില്ലെന്നും അവര്‍ പരാമര്‍ശിച്ചു

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തന്നെ സംസ്ഥാനത്തെ അന്തരീക്ഷം തകര്‍ത്തുവെന്ന് സംഭാല്‍ അക്രമത്തോട് പ്രതികരിച്ച് കോണ്‍ഗ്രസ് എംപി പ്രിയങ്കാ ഗാന്ധി. തര്‍ക്കത്തോടുള്ള യുപി സര്‍ക്കാരിന്റെ മനോഭാവം ദൗര്‍ഭാഗ്യകരമാണെന്ന് പ്രസ്താവിച്ചുകൊണ്ട് പ്രിയങ്കാ ഗാന്ധി തിങ്കളാഴ്ച സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലാണ് തന്റെ പ്രതികരണം രേഖപ്പെടുത്തിയത്. ''ഉത്തര്‍പ്രദേശിലെ സംഭാലില്‍ ഉണ്ടായ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ മനോഭാവം വളരെ നിര്‍ഭാഗ്യകരമാണ്. ഇത്തരമൊരു സെന്‍സിറ്റീവായ വിഷയത്തില്‍ മറുഭാഗം കേള്‍ക്കാതെയും ഇരുകൂട്ടരെയും വിശ്വാസത്തിലെടുക്കാതെയും ഭരണകൂടം തിടുക്കത്തില്‍ പെരുമാറിയത് സര്‍ക്കാര്‍ തന്നെ അന്തരീക്ഷം തകര്‍ത്തുവെന്നതിനുള്ള തെളിവാണ്'' പ്രിയങ്ക ഗാന്ധി പറഞ്ഞു. ആവശ്യമായ നടപടിക്രമങ്ങളും ചുമതലകളും പാലിക്കുന്നത് പ്രധാന്യത്തോടെ ഭരണകൂടം കണക്കാക്കുന്നില്ലെന്നും അവര്‍ പരാമര്‍ശിച്ചു.
അധികാരത്തിലിരുന്ന് വിവേചനവും അടിച്ചമര്‍ത്തലും വിഭജനവും പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത് ജനങ്ങളുടെ താല്‍പ്പര്യത്തിനോ രാജ്യത്തിന്റെ താല്‍പ്പര്യത്തിനോ വേണ്ടി അല്ലെന്നും ബഹുമാനപ്പെട്ട സുപ്രിം കോടതി ഈ വിഷയം മനസിലാക്കി നീതി പുലര്‍ത്തണമെന്നും അവര്‍ തന്റെ പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു. എല്ലാ സാഹചര്യങ്ങളിലും സമാധാനം നിലനിര്‍ത്താന്‍ ഞാന്‍ സംസ്ഥാനത്തെ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു, പ്രിയങ്കാ ഗാന്ധി പറഞ്ഞു.
ഉത്തര്‍പ്രദേശിലെ സംഭാലില്‍ മുഗള്‍ ഭരണകാലത്തെ ജുമാ മസ്ജിദില്‍ ഞായറാഴ്ച നടന്ന സര്‍വേയെ തുടര്‍ന്നാണ് നാട്ടുകാരും പോലിസും തമ്മില്‍ രൂക്ഷമായ സംഘര്‍ഷമുണ്ടായത്. അക്രമത്തില്‍ അഞ്ച് യുവാക്കളുടെ മരണത്തിന് കാരണമായതിനെത്തുടര്‍ന്ന്, തിങ്കളാഴ്ച അധികാരികള്‍ കര്‍ശനമായ സുരക്ഷാ നടപടികള്‍ ഏര്‍പ്പെടുത്തുകയും നിരോധന ഉത്തരവുകള്‍ നടപ്പിലാക്കുകയും സ്‌കൂളുകളും കോളേജുകളും അടച്ചുപൂട്ടുകയും പ്രദേശത്തെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തു.
പ്രദേശത്തെ അക്രമത്തെത്തുടര്‍ന്ന് ഞായറാഴ്ച പോലിസ് 21ഓളം പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്ത 21 പേരില്‍ രണ്ട് സ്ത്രീകളുമുണ്ട്. മസ്ജിദിന്റെ സ്ഥാനത്ത് ഒരു ക്ഷേത്രം നിലനിന്നിരുന്നുവെന്ന് അവകാശപ്പെട്ട് നല്‍കിയ ഒരു ഹരജിയെ തുടര്‍ന്നായിരുന്നു സര്‍വേ. ചൊവ്വാഴ്ച സമാനമായ സര്‍വേ നടത്തിയതു മുതല്‍ സംഭാലില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. 1529-ല്‍ മുഗള്‍ ചക്രവര്‍ത്തിയായ ബാബര്‍ ക്ഷേത്രം നശിപ്പിച്ചതായി 'ബാബര്‍നാമ', 'ഐന്‍-ഇ-അക്ബരി' തുടങ്ങിയ ചരിത്ര ഗ്രന്ഥങ്ങള്‍ രേഖപ്പെടുത്തുന്നതായാണ് ഹരജിക്കാര്‍ വാദിക്കുന്നത്.
എന്നാല്‍ 1991ലെ ആരാധനാലയ നിയമം ഉയര്‍ത്തിപ്പിടിച്ച മതസ്ഥലങ്ങളുടെ പവിത്രത ലംഘിക്കുന്ന നടപടിയാണ് നിലവില്‍ അവിടെ നടക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ബിജെപിയുടെ കുടില തന്ത്രങ്ങളുടെ ഭാഗമാണിതെല്ലാം എന്നും ഹരജിയെ എതിര്‍ക്കുന്നവര്‍ പറയുന്നു.
RELATED STORIES
ഗോവിന്ദച്ചാമി ജയില്‍ ചാടി; സംസ്ഥാന വ്യാപക പരിശോധന
25 July 2025 2:27 AM GMTസെപ്റ്റംബറില്‍ ഫലസ്തീന് രാഷ്ട്രത്തെ അംഗീകരിക്കും: ഫ്രാന്‍സ്
25 July 2025 2:18 AM GMTഇതിഹാസ ഗുസ്തി താരം ഹള്‍ക്ക് ഹോഗന് അന്തരിച്ചു
24 July 2025 5:13 PM GMTവിമാനത്തില്‍ ബഹളമുണ്ടാക്കിയ 52 ജൂത കുട്ടികളെ ഇറക്കിവിട്ടു
24 July 2025 3:37 PM GMTഎയര്‍ ഇന്ത്യ പൈലറ്റുമാര്‍ കൂട്ടത്തോടെ അവധിയില്‍ പ്രവേശിച്ചു
24 July 2025 2:57 PM GMTസിന്ധുവിനെ അട്ടിമറിച്ച് 17കാരി ഉന്നതി ഹൂഡ; ചൈന ഓപ്പണില്‍ സിന്ധു...
24 July 2025 2:41 PM GMT