Latest News

നെഹ്റു ട്രോഫി വള്ളംകളിക്ക് അതിഥിയായി അമിത് ഷാ എത്തില്ലെന്ന് സൂചന

നെഹ്റു ട്രോഫി വള്ളംകളിക്ക് അതിഥിയായി അമിത് ഷാ എത്തില്ലെന്ന് സൂചന
X

ന്യൂഡല്‍ഹി: സെപ്തംബര്‍ നാലാം തിയ്യതി നടക്കുന്ന നെഹ് റു ട്രോഫി വള്ളംകളിയില്‍ മുഖ്യാതിഥിയായി അമിത് ഷാ പങ്കെടുക്കില്ല. ഔദ്യോഗിക തിരക്കാണ് കാരണമെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

മന്ത്രിയുടെ സന്ദര്‍ശനപ്പട്ടികയില്‍ ആലപ്പുഴ ചേര്‍ത്തിട്ടില്ല. സെപ്തംബര്‍ മൂന്ന് കോവളത്ത് നടക്കുന്ന ഇന്റര്‍ സ്‌റ്റേറ്റ് കൗണ്‍സില്‍ യോഗത്തില്‍ അമിത് ഷാ പങ്കെടുക്കുന്നുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയന്‍ വള്ളംകളിമല്‍സരം വീക്ഷിക്കാന്‍ അമിത് ഷായെ ക്ഷണിച്ചത് വലിയ വിവാദമായിരുന്നു.

രണ്ട് വര്‍ഷത്തിനു ശേഷമാണ് വള്ളംകളി നടക്കുന്നത്. 2020ലും 2021ലും കൊവിഡ് മൂലം വള്ളംകളി നടന്നിരുന്നില്ല.

Next Story

RELATED STORIES

Share it