Latest News

ഫലസ്തീനെ പിന്തുണക്കുന്നവർക്കെതിരേ പുതിയ നീക്കവുമായി ഇസ്രായേൽ; യുഎൻ ഉദ്യോഗസ്ഥൻ്റെ വിസ പിൻവലിക്കാൻ നിർദേശം

ഫലസ്തീനെ പിന്തുണക്കുന്നവർക്കെതിരേ പുതിയ നീക്കവുമായി ഇസ്രായേൽ; യുഎൻ ഉദ്യോഗസ്ഥൻ്റെ വിസ പിൻവലിക്കാൻ നിർദേശം
X

ജറുസലേം: ഗസയിലെ യുദ്ധത്തെക്കുറിച്ച് നുണകൾ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച്, യുഎന്നിലെ മുതിർന്ന മാനുഷിക ഉദ്യോഗസ്ഥന്റെ വിസ പിൻവലിക്കാൻ ഉത്തരവിട്ട് ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗിഡിയൻ സാർ.

ഇസ്രായേലിലെ ഒസിഎച്ച്എ (യുണൈറ്റഡ് നേഷൻസ് ഓഫീസ് ഫോർ ദി കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്‌സ്) ഓഫീസ് മേധാവി ജോനാഥൻ വിറ്റലിന്റെ റെസിഡൻസി പെർമിറ്റ് നീട്ടരുതെന്നാണ് നിർദേശം.

ജറുസലേമിൽ താമസിക്കുകയും ഗസ മുനമ്പിൽ പതിവായി സന്ദർശനം നടത്തുകയും ചെയ്യുന്ന ദക്ഷിണാഫ്രിക്കക്കാരനായ വിറ്റാൽ , ഫലസ്തീൻ പ്രദേശത്ത് താമസിക്കുന്ന രണ്ടുദശലക്ഷത്തിലധികം ആളുകളുടെ മാനുഷിക സാഹചര്യങ്ങളെ ആവർത്തിച്ച് അപലപിച്ചിട്ടുണ്ട്.

ഇസ്രായേൽ യുദ്ധത്തിന്റെ ഫലങ്ങൾ കാരണം ഗസയിലെ ജനങ്ങൾ "പതുക്കെ മരിക്കുന്നു" എന്ന് ഏപ്രിലിൽ അദ്ദേഹം പറഞ്ഞു.

യുദ്ധാനന്തരം, ഒസിഎച്ച്എ , യുഎൻ മനുഷ്യാവകാശ ഓഫീസ്, OHCHR, ഫലസ്തീൻ അഭയാർത്ഥികൾക്കായുള്ള യുഎൻ ഏജൻസിയായ UNRWA എന്നിവയിൽ ജോലി ചെയ്യുന്നവർക്ക് വിസ ലഭിക്കുന്നത് തടയുകയാണ് ഇസ്രായേൽ ലക്ഷ്യം.

Next Story

RELATED STORIES

Share it