- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വൈറസ് ഒരു ജീവിയാണോ? അതിനെ കൊല്ലാനാകുമോ? കൊറോണ വൈറസിനെ കുറിച്ച് അറിയാം
വൈറസ് സ്വയം നശിക്കുകയേയുള്ളൂ. അവ സ്വയം നശിക്കാനെടുക്കുന്ന സമയം പല ഘടകങ്ങളെയും ആശ്രയിച്ചിരിക്കുന്നു. ഊഷ്മാവ്, ഈര്‍പ്പം, ഉള്‍ക്കൊള്ളുന്ന പ്രതലത്തിന്റെ സ്വഭാവം എന്നിവയ്ക്കനുസരിച്ച് അവ വ്യത്യാസപ്പെടും.

വൈറസ് ഒരു ജീവിയല്ല, കൊഴുപ്പ് കൊണ്ട് പൊതിഞ്ഞ പ്രോട്ടീന്‍ തന്മാത്ര(ഡിഎന്‍എ)യാണ്. കണ്ണിലെയോ മൂക്കിലെയോ വായിലെയോ സ്രവങ്ങളുമായി ചേര്‍ന്നാല്‍ അവ മ്യൂട്ടേഷന് വിധേയമായി പെരുകി അപകടകാരികളായി മാറും. വൈറസ് ജീവനുള്ളവയല്ലാത്തതിനാല്‍ അവയെ കൊല്ലാനും കഴിയില്ല, അവ സ്വയം നശിക്കുകയേയുള്ളൂ. അവ സ്വയം നശിക്കാനെടുക്കുന്ന സമയം പല ഘടകങ്ങളെയും ആശ്രയിച്ചിരിക്കുന്നു. ഊഷ്മാവ്, ഈര്‍പ്പം, ഉള്‍ക്കൊള്ളുന്ന പ്രതലത്തിന്റെ സ്വഭാവം എന്നിവയ്ക്കനുസരിച്ച് അവ വ്യത്യാസപ്പെടും.

വൈറസിന്റെ ഘടന വളരെ ദുര്‍ബലമാണ്. കൊഴുപ്പിന്റെ ഒരു കവചം അവയെ സംരക്ഷിച്ചുനിര്‍ത്തുന്നു. സോപ്പുപയോഗിച്ച് അവയെ ഇല്ലാതാക്കാം. സോപ്പിന്റെ പതയ്ക്ക് അവയുടെ കൊഴുപ്പ് പാളിയെ തകര്‍ത്തുകളയാനുളള കഴിവുണ്ട്. കൂടുതല്‍ പത ഉണ്ടെങ്കില്‍ മാത്രമേ, ഈ കൊഴുപ്പ് കവചത്തെ പൂര്‍ണമായും തകര്‍ക്കാനാവൂ. അതുകൊണ്ടാണ് സോപ്പുപയോഗിച്ച് കഴുകുമ്പോള്‍ കൂടുതല്‍ പതപ്പിക്കാനും അത് 20 സെക്കന്റോ അല്ലെങ്കില്‍ അതിലധികമോ സമയം ചെയ്യണമെന്നും പറയുന്നത്. കൊഴുപ്പ്പാളി ഇല്ലാതാവുന്നതോടെ പ്രോട്ടീന്‍ തന്മാത്ര അപ്രത്യക്ഷമാവും, അതായത് വൈറസ് നശിച്ചുപോകും.
സോപ്പിന് മാത്രമല്ല, വൈറസിന്റെ കൊഴുപ്പ് കവചത്തെ നശിപ്പിച്ചു കളയാനുള്ള കഴിവുള്ളത്. വൈറസുള്ള പ്രതലം ചൂടാക്കിയാലും അതിന്റെ കൊഴുപ്പ് കവചം പൊട്ടിപ്പോകും. അതുകൊണ്ട് 25 ഡിഗ്രിക്കു മുകളിലുള്ള ചൂടുവെള്ളം ഉപയോഗിച്ച് കൈകഴുകുന്നത് വൈറസ് ബാധയുടെ സാധ്യത കുറയ്ക്കും. അതിനും പുറമെ ചൂടുളള വെള്ളം കൂടുതല്‍ സോപ്പ്പത ഉണ്ടാക്കാനും സഹായിക്കും. വസ്ത്രങ്ങളും മറ്റും ചൂടുവെള്ളത്തില്‍ കഴുകിയെടുത്താല്‍ വൈറസ് ബാധയെ ചെറുക്കാം.
ആല്‍ക്കഹോളാണ് വൈറസിന്റെ മറ്റൊരു ശത്രു. കൊഴുപ്പ്പാളി 65 ശതമാനം ഗാഢതയുള്ള ആല്‍ക്കഹോളിലോ അതിന്റെ മിശ്രിതത്തിലോ എളുപ്പം അലിഞ്ഞുപോകും. ഒരു ബ്ലീച്ചിന്റെയും വെളളത്തിന്റെയും 1:5 ശതമാനം മിശ്രിതത്തിന് വൈറസിന്റെ പ്രോട്ടീന്‍ ഉള്‍ക്കാമ്പിനെ നശിപ്പിച്ചുകളയാനുള്ള ശക്തിയുണ്ട്.

എന്നാല്‍ ബാക്റ്റീരിയാ നാശിനികള്‍കൊണ്ട് വൈറസിനെ നശിപ്പിക്കാനാവില്ല. കാരണം വൈറസ് ഒരു ജീവിയല്ല എന്നതുതന്നെ. അവയെ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ചും നശിപ്പിക്കാനാവില്ല.
തുണിയും ഷീറ്റും പോലുള്ള സുക്ഷ്മസുഷിരങ്ങളുള്ള വസ്തുക്കളിലും മറ്റും 3 മണിക്കൂറോളം വൈറസ് തങ്ങിനില്‍ക്കും. അണുനാശന സ്വഭാവമുള്ളതുകൊണ്ട് ചെമ്പില്‍ വൈറസിന് 4 മണിക്കൂറില്‍ കൂടുതല്‍ നിലനില്‍ക്കാനാവില്ല. മരത്തിന് ഈര്‍പ്പം വലിച്ചെടുക്കുന്ന സ്വഭാവമുള്ളതുകൊണ്ട് അതിലും 4 മണിക്കൂറില്‍ കൂടുതല്‍ നിലനില്‍ക്കാനാവില്ല. കാര്‍ഡ്‌ബോര്‍ഡ് 24 മണിക്കൂര്‍, ലോഹം 42 മണിക്കൂര്‍, പ്ലാസ്റ്റിക് 72 മണിക്കൂര്‍ എന്നിങ്ങനെയാണ് മറ്റു പ്രതലങ്ങളിലെ അവയുടെ ആയുസ്സ്. അതേസമയം, വൈറസ് ഉള്ള പ്രതലങ്ങള്‍ നാം ഒരു ഡസ്റ്റര്‍ ഉപയോഗിച്ച് തൂത്തു കളഞ്ഞാല്‍ അവ വായുവില്‍ തങ്ങിനില്‍ക്കും. അങ്ങനെ അവയ്ക്ക് 3 മണിക്കൂറില്‍ കൂടുതല്‍ കഴിയാനാവും. അതുവഴി നമ്മുടെ മൂക്കിലെത്തുകയും ചെയ്യും.

തണുപ്പിലും എയര്‍കണ്ടീഷന്‍ഡ് അന്തരീക്ഷത്തിലും വൈറസിന് നശിക്കാതെ നിലനില്‍ക്കാനാവും. ഈര്‍പ്പമില്ലാത്ത, തെളിഞ്ഞ അന്തരീക്ഷത്തില്‍ അവ വേഗം നശിച്ചുപോകുന്നു.
അള്‍ട്രാവൈലറ്റ് രശ്മികള്‍ക്ക് വൈറസിന്റെ പ്രോട്ടീന്‍ ഉല്‍ക്കാമ്പിനെ തകര്‍ക്കാനുള്ള കഴിവുണ്ട്. അതേസമയം അള്‍ട്രാവൈലറ്റ് രശ്മികള്‍ ത്വക്കിലെ പ്രോട്ടീനെ തകര്‍ക്കുന്നതോടൊപ്പം കാന്‍സറിനും കാരണമാവുന്നതുകൊണ്ട് ഈ സാധ്യത നമുക്ക് ഉപയോഗിക്കാനാവില്ല. നല്ല ആരോഗ്യമുള്ള ത്വക്കും വൈറസിനെ തടയും. വൈറസിനെ നശിപ്പിക്കാന്‍ വിനാഗരിക്കു കഴിയുമെന്ന് ചിലര്‍ പറയുന്നുണ്ടെങ്കിലും അത് ശരിയല്ല. കാരണം വിനാഗിരിക്ക് കൊഴുപ്പ് കവചത്തെ തകര്‍ക്കാന്‍ കഴിയില്ല.
ഒപ്പം വോഡ്ക്കയും ഉപകാരപ്പെടില്ല. കാരണം വോഡ്ക്കയില്‍ 40 ശതമാനം മാത്രമേ ആര്‍ക്കഹോളുള്ളൂ. 65 ശതമാനം ആല്‍ക്കഹോളിനേ വൈറസിനെ നശിപ്പിക്കാനുള്ള കഴിവുള്ളൂ.
ഇടുങ്ങിയ ഇടങ്ങളില്‍ വൈറസ് ബാധ കൂടുതലായിരിക്കും. അതുകൊണ്ട് വൈറസ് ബാധയെ ചെറുക്കാന്‍ ജനലും വാതിലും തുറന്നിടണം. ഭക്ഷണം കഴിക്കുന്നതിനു മുമ്പും ശേഷവും നല്ലവണ്ണം കൈകഴുകണം. അതുമാത്രമല്ല, നാം ഉപയോഗിക്കുന്ന റിമോട്ട്, സ്വിച്ച്, സെല്‍ഫോണ്‍, വാച്ച്, കമ്പ്യൂട്ടര്‍, ഡസ്‌ക്, ടിവി തുടങ്ങിയവ കൈകഴുകിയ ശേഷം ഉപയോഗിക്കണം. ബാത്ത് റൂമിന്റെ കാര്യം പ്രത്യേകം പറയേണ്ടതില്ല.
ഈര്‍പ്പമുള്ള കൈകള്‍ ഉണക്കിയെടുക്കണം. കാരണം കൈയിലെ ചെറിയ ചെറിയ വിടവുകളില്‍ വൈറസ് ഒളിച്ചിരിക്കും. നഖവും വെട്ടിയൊതുക്കണം.
(അവലംബം: ജോണ്‍ ഹോപ്കിന്‍സ് സര്‍വ്വകലാശാല)
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















