Latest News

കെട്ടിടത്തില്‍ നിന്ന് വീണ് മസ്തിഷ്‌ക മരണം സംഭവിച്ച അയോന മോന്‍സണ്‍ന്റെ അവയവങ്ങള്‍ ഇനി അഞ്ചു പേരില്‍ തുടിക്കും

കെട്ടിടത്തില്‍ നിന്ന് വീണ് മസ്തിഷ്‌ക മരണം സംഭവിച്ച അയോന മോന്‍സണ്‍ന്റെ അവയവങ്ങള്‍ ഇനി അഞ്ചു പേരില്‍ തുടിക്കും
X

കണ്ണൂര്‍: കെട്ടിടത്തില്‍ നിന്ന് വീണ് മസ്തിഷ്‌ക മരണം സംഭവിച്ച അയോന മോന്‍സണ്‍ന്റെ അവയവങ്ങള്‍ ഇനി അഞ്ചു പേരില്‍ തുടിക്കും. കണ്ണൂര്‍, കൊശവന്‍വയല്‍, കട്ടിയാങ്കല്‍ വീട്ടില്‍ അയോനയുടെ രണ്ട് വൃക്കകള്‍, കരള്‍, രണ്ട് നേത്രപടലങ്ങള്‍ എന്നിവയാണ് ദാനം ചെയ്തത്. ഒരു വൃക്ക കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ രോഗിയ്ക്കും കരള്‍ കോഴിക്കോട് മേയ്ത്ര ആശുപത്രിയിലെ രോഗിയ്ക്കും രണ്ട് നേത്രപടലങ്ങള്‍ തലശ്ശേരി ജില്ലാ ആശുപത്രിയിലെ രോഗികള്‍ക്കുമാണ് നല്‍കിയത്.

സംസ്ഥാന ചരിത്രത്തിലാദ്യമായി അവയവം ഒരു ജില്ലയില്‍ നിന്ന് മറ്റൊരിടത്തേക്ക് കൊമേഴ്‌സ്യല്‍ വിമാനത്തില്‍ എത്തിച്ചു എന്ന പ്രത്യേകതയും ഈ അവയവ ദാനത്തിനുണ്ട്.

കണ്ണൂര്‍ പയ്യാവൂര്‍ സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ് അയോന മോന്‍സണ്‍ (17). സ്‌കൂളിന്റെ കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ നിന്ന് താഴേക്ക് വീണാണ് അയോനയ്ക്കു പരിക്ക് പറ്റിയത്. ജനുവരി 12ായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ അയോനയെ പയ്യാവൂര്‍ ആശുപത്രിയിലും തുടര്‍ന്ന് കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it