Latest News

അന്താരാഷ്ട്ര യോഗദിനം നാളെ: രാജ്യത്ത് 75 കേന്ദ്രങ്ങള്‍; മൈസൂരില്‍ മോദി, മറ്റ് കേന്ദ്രങ്ങളില്‍ കേന്ദ്ര മന്ത്രിമാര്‍

അന്താരാഷ്ട്ര യോഗദിനം നാളെ: രാജ്യത്ത് 75 കേന്ദ്രങ്ങള്‍; മൈസൂരില്‍ മോദി, മറ്റ് കേന്ദ്രങ്ങളില്‍ കേന്ദ്ര മന്ത്രിമാര്‍
X

ന്യൂഡല്‍ഹി: അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് രാജ്യത്ത് 75 പ്രധാന കേന്ദ്രങ്ങളില്‍ ആഘോഷപരിപാടികള്‍ നടക്കും. ഇന്ത്യ സ്വതന്ത്രമായിട്ട് 75ാം വര്‍ഷങ്ങള്‍ പിന്നിട്ട സാഹചര്യത്തിലാണ് 75 കേന്ദ്രങ്ങള്‍ തിരഞ്ഞെടുത്തത്.

യോഗ മനുഷ്യരാശിക്ക് എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. കൊവിഡ് മഹാമാരിയുടെ കാലത്ത് മാനസിക, ശാരീരിക, വൈകാരിക പ്രശ്‌നങ്ങളില്‍നിന്നുള്ള മോചനമാണ് ഈ വര്‍ഷത്തെ യോഗാചരണത്തിന്റെ ലക്ഷ്യം.

ദേശീയ യോഗദിന ആഘോഷങ്ങള്‍ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും. അദ്ദേഹം മൈസുരുവിലാണ് പങ്കെടുക്കുക. അവിടെ 15,000ത്തോളം പേര്‍ പങ്കെടുക്കും. മൈസൂര്‍ പാലസ് ഗ്രൗണ്ടിലാണ് പരിപാടി. ആയുഷ് മന്ത്രാലയമാണ് 75 കേന്ദ്രങ്ങള്‍ കണ്ടെത്തിയത്. ഓരോ കേന്ദ്രത്തിലെ ആഘോഷങ്ങള്‍ക്കും കേന്ദ്രമന്ത്രിമാര്‍ നേതൃത്വം നല്‍കും.

സര്‍ബാനന്ദ സോനോവാല്‍ പ്രധാനമന്ത്രിയോടൊപ്പം മൈസൂരിലുണ്ടാകും. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് കോയമ്പത്തൂര്‍ വ്യോമസേനാ ഗ്രൗണ്ടിലും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡല്‍ഹിയിലും എസ് ജയ്ശങ്കര്‍ ഡല്‍ഹി പുരാണ കിലയിലും ഹര്‍ദീപ് സിങ് പുരി ചുവപ്പ് കോട്ടയിലും പങ്കെടുക്കും.

റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് കൊനാര്‍ക്കിലെ സൂര്യക്ഷേത്രത്തിലും നിര്‍മലാ സീതാരാമന്‍ ജന്തര്‍ മന്ദിരിലും പ്രഹ്ലാദ് ജോഷി ഹംപിയിലും ജ്യോതിരാദിത്യസിന്ധ്യ ഗ്വീളിയോര്‍ കോട്ടയിലും നിഥിന്‍ ഗഡ്കരി നഗ്പൂര്‍ സീറോ മൈല്‍സ്‌റ്റോണിലും പങ്കെടുക്കും.

2015 ജൂണ്‍ 21ലാണ് അന്താരാഷ്ട്ര യോഗദിനം ആചരിച്ചുതുടങ്ങിയത്.

Next Story

RELATED STORIES

Share it