അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേള: സംഘാടകസമിതി രൂപീകരിച്ചു

കോഴിക്കോട്: സാംസ്‌കാരിക വകുപ്പിന്റെ 'സമം' പദ്ധതിയുടെ ഭാഗമായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2022 ജൂലൈ 16,17,18 തീയതികളില്‍ കോഴിക്കോട് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയുടെ സംഘാടകസമിതി രൂപീകരിച്ചു. എളമരം കരീം എംപി സംഘാടകസമിതി യോഗം ഉദ്ഘാടനം ചെയ്തു. വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി ഫെസ്റ്റിവല്‍ ലോഗോ പ്രകാശനം ചെയ്തു.
ജനസംഖ്യയില്‍ 50 ശതമാനത്തിലധികം വരുന്ന സ്ത്രീകളുടെ മുന്‍കൈയിലുള്ള സാംസ്‌കാരിക മുന്നേറ്റങ്ങള്‍ക്ക് അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേള ഒരു തുടക്കമാവുമെന്ന് എളമരം കരീം എം.പി പ്രത്യാശ പ്രകടിപ്പിച്ചു. സ്ത്രീകള്‍ക്ക് ആത്മാഭിമാനത്തോടെയും സുരക്ഷിതത്വത്തോടെയും എല്ലാ തൊഴില്‍ മേഖലകളിലുമെന്നപോലെ സിനിമയിലും പ്രവര്‍ത്തിക്കാന്‍ ഉതകുന്ന സാമൂഹ്യ സാഹചര്യം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പി. സതീദേവി പറഞ്ഞു.
കോഴിക്കോട് കൈരളി ശ്രീ തിയേറ്ററുകളിലായി നടത്തുന്ന മേളയില്‍ വനിതാ സംവിധായകരുടെ 24 സിനിമകള്‍ പ്രദര്‍ശിപ്പിക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത് അധ്യക്ഷ പ്രസംഗത്തില്‍ അറിയിച്ചു. അക്കാദമി സെക്രട്ടറി സി. അജോയ് സംഘാടകസമിതി പാനല്‍ അവതരിപ്പിച്ചു.
മേയര്‍ ഡോ. ബിന ഫിലിപ്പ് ചെയര്‍പേഴ്‌സണും കുക്കു പരമേശ്വരന്‍, അഞ്ജലി മേനോന്‍ എന്നിവര്‍ വൈസ് ചെയര്‍പേഴ്‌സണ്‍മാരും കോഴിക്കോട് സബ് കളക്ടര്‍ ചെല്‍സ സിനി ജനറല്‍ കണ്‍വീനറുമായ സംഘാടകസമിതിയുടെ ഭാഗമായി ഡെലിഗേറ്റ്, പ്രോഗ്രാം, പബ്ലിസിറ്റി, മീഡിയ തുടങ്ങിയ കമ്മിറ്റികളും രൂപീകരിച്ചു.
ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, സ്വര്‍ഗചിത്ര അപ്പച്ചന്‍, മുരളി ഫിലിംസ് മാധവന്‍ നായര്‍, ചലച്ചിത്ര അക്കാദമി എക്‌സിക്യൂട്ടിവ് ബോര്‍ഡ് അംഗം പ്രകാശ് ശ്രീധര്‍, ജനറല്‍ കൗണ്‍സില്‍ അംഗം പ്രദീപ് ചൊക്ലി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
RELATED STORIES
അഫ്ഗാനിലെ വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ ഇന്ത്യയോട് അഭ്യര്‍ഥിച്ച് ...
15 Aug 2022 7:14 AM GMTഷാജഹാന് വധത്തിന് പിന്നില്‍ ആര്‍എസ്എസ്സെന്ന് മന്ത്രി റിയാസ്
15 Aug 2022 6:49 AM GMTപാലക്കാട് ഷാജഹാന് വധം ആര്‍എസ്എസ് ആസൂത്രിതം;പ്രതികള്‍ പാര്‍ട്ടി...
15 Aug 2022 6:43 AM GMTനെഹ്റുവിന്റെ ചിത്രം ഉള്‍പ്പെടുത്താതെ മമതയും;രാഷ്ട്രീയ യജമാനന്മാരെ...
15 Aug 2022 6:14 AM GMTആറ് വര്‍ഷത്തിന് ശേഷം ഇറാനുമായി നയതന്ത്രബന്ധം പുനസ്ഥാപിച്ച് കുവൈത്ത്
15 Aug 2022 5:42 AM GMTപാലക്കാട് സിപിഎം നേതാവിന്റെ കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മുകാര്‍...
15 Aug 2022 5:36 AM GMT