Latest News

ഷെയ്ഖ് ഹസീനയ്ക്കെതിരായ കേസുകളില്‍ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണല്‍ ഉടന്‍ വിധി പറയും

ഷെയ്ഖ് ഹസീനയ്ക്കെതിരായ കേസുകളില്‍ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണല്‍ ഉടന്‍ വിധി പറയും
X

ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കെതിരായ കേസുകളില്‍ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണല്‍ ഉടന്‍ വിധി പറയും. കൊലപാതകം, കുറ്റകൃത്യങ്ങള്‍ തടയുന്നതിലെ പരാജയം, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ എന്നിവയാണ് ഇവര്‍ക്കെതിരേ ചുമത്തിയ കുറ്റങ്ങള്‍.

വിധി പറയാനിരിക്കെ സര്‍ക്കാര്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു. ധാക്കയില്‍ 15,000 പോലീസിനെ വിന്യസിച്ചിട്ടുണ്ട്. അക്രമാസക്തരായ പ്രതിഷേധക്കാര്‍ക്കെതിരെ വെടിവയ്ക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. വിധിയെത്തുടര്‍ന്ന് കൂടുതല്‍ അക്രമങ്ങള്‍ ഉണ്ടാകുമെന്ന ആശങ്കയെത്തുടര്‍ന്ന് രാജ്യവ്യാപകമായി സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it