Latest News

നായര്‍തോട് പാലത്തിന് ഇന്‍ലാന്റ് നാവിഗേഷന്റെ അനുമതിയായി: പ്രവൃത്തി ടെന്‍ഡര്‍ ചെയ്തു

പുറത്തുര്‍ പഞ്ചായത്തിലെ കാവിലക്കാടിനെയും പടിഞ്ഞാറക്കരയെയും ബന്ധിപ്പിച്ച് തിരുര്‍ പൊന്നാനി പുഴക്ക് കുറുകെ നിര്‍മ്മിക്കുന്ന പാലത്തിന്, 41 കോടി രൂപയാണ് കിഫ്ബിയില്‍ നിന്നും അനുവദിച്ചിരുന്നത്.

നായര്‍തോട് പാലത്തിന് ഇന്‍ലാന്റ് നാവിഗേഷന്റെ അനുമതിയായി: പ്രവൃത്തി ടെന്‍ഡര്‍ ചെയ്തു
X
മലപ്പുറം: പുറത്തൂര്‍മംഗലം പഞ്ചായത്തുകളുടെ മുഖച്ഛായ മാറ്റാന്‍ ഉതകുന്ന പദ്ധതിയായ തിരൂര്‍ പുഴക്ക് കുറുകെ നിര്‍മ്മിക്കുന്ന നായര്‍ തോട്പാലത്തിന് പ്രവൃത്തി ടെന്‍ഡര്‍ ചെയ്തു. നിര്‍മാണ അനുമതി ഇന്നു രാവിലെ ലഭിച്ചതോടെ വൈകുന്നേരം തന്നെ പൊതുമരാമത്ത് വകുപ്പ് പാലത്തിന്റെ ടെണ്ടര്‍ അപേക്ഷ ക്ഷണിച്ചതായി മന്ത്രി കെ.ടി.ജലീല്‍ അറിയിച്ചു.


തീരദേശ മേഖലയുടെ കുതിപ്പിന് ആക്കം കൂട്ടുന്ന നായര്‍ തോട് പാലത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലുള്ള ഇന്‍ലാന്റ് നാവിഗേഷന്റെ ആസ്ഥാനത്തു നിന്നുള്ള അനുമതി ലഭ്യമായതോടെ പാലം നിര്‍മ്മാണത്തിനുണ്ടായിരുന്ന അവസാന തടസ്സവും നീങ്ങി. പുറത്തുര്‍ പഞ്ചായത്തിലെ കാവിലക്കാടിനെയും പടിഞ്ഞാറക്കരയെയും ബന്ധിപ്പിച്ച് തിരുര്‍ പൊന്നാനി പുഴക്ക് കുറുകെ നിര്‍മ്മിക്കുന്ന പാലത്തിന്, 41 കോടി രൂപയാണ് കിഫ്ബിയില്‍ നിന്നും അനുവദിച്ചിരുന്നത്. അഴിമുഖത്തിന് സമീപമായതിനാല്‍ ഇവിടെ പാലം നിര്‍മ്മിക്കാന്‍ പല സാങ്കേതിക പ്രതിബന്ധങ്ങളും നിലനിന്നിരുന്നു. അവയെല്ലാം ഒന്നൊന്നായി മറികടന്നാണ് ടെന്‍ഡര്‍ നടപടി പൂര്‍ത്തീകരിച്ച് പൊതുമരാമത്ത് വകുപ്പ് നോട്ടീസിട്ടു.


നായര്‍ തോട് പാലം യാതാര്‍ത്ഥ്യമാവുന്നതോടെ പടിഞ്ഞാറക്കര നിവാസികള്‍ക്ക് പുറത്തൂര്‍ ഭാഗത്ത് സ്ഥിതി ചെയ്യുന്ന പഞ്ചായത്ത് ഓഫീസ് വില്ലേജ് ഓഫീസ്, ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, സാമൂഹികാരോഗ്യകേന്ദ്രം, കൃഷിഭവന്‍തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് പെട്ടെന്ന് എത്തിച്ചേരാന്‍ കഴിയും. വര്‍ഷങ്ങളായുള്ള നാട്ടുകാരുടെ കാത്തിരിപ്പിനാണ് ഇതോടെ അറുതിയാകുന്നത്.




Next Story

RELATED STORIES

Share it