Latest News

തബ്‌ലീഗ് പ്രവര്‍ത്തകരുടെ മോചനം 'ആസിയാന്‍' വഴി സാധ്യമാക്കിയെന്ന് ഇന്തോനീസ്യ

ഇനി 237 ഇന്തോനീസ്യന്‍ തബ്‌ലീഗ് പ്രവര്‍ത്തകര്‍ കൂടി ഇന്ത്യന്‍ ജയിലുകളിലുണ്ട്.

തബ്‌ലീഗ് പ്രവര്‍ത്തകരുടെ മോചനം ആസിയാന്‍ വഴി സാധ്യമാക്കിയെന്ന് ഇന്തോനീസ്യ
X

ജക്കാര്‍ത്ത: ഇന്ത്യയില്‍ ജയിലിലടക്കപ്പെട്ട 122 തബ്‌ലീഗ് പ്രവര്‍ത്തകരെ ആസിയാന്‍ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ നടത്തിയ ഇടപെടലുകളിലൂടെ മോചിപ്പിച്ച് നാട്ടിലെത്തിച്ചതായി ഇന്തോനീസ്യ. ഇതോടെ കൊവിഡ് പരത്തുന്നു എന്ന പേരില്‍ ഇന്ത്യ തടവിലാക്കിയ തബ്‌ലീഗ് പ്രവര്‍ത്തകരില്‍ മൂന്നില്‍ രണ്ട് പേരെയും നാട്ടിലേക്ക് സുരക്ഷിതമായി എത്തിക്കാന്‍ കഴിഞ്ഞുവെന്ന് ഇന്തോനീസ്യന്‍ വിദേശകാര്യ മന്ത്രി റെറ്റ്‌നോ മര്‍സുദി വാര്‍ത്താസമ്മേളത്തില്‍ അറിയിച്ചു.

ഇന്ത്യന്‍ ജയിലുകളില്‍ അടക്കപ്പെട്ട 515 ഇന്തോനീസ്യന്‍ തബ്‌ലീഗ് പ്രവര്‍ത്തകരാണ് രണ്ടു ഘട്ടമായി സ്വദേശത്തേക്ക് മടങ്ങിയെത്തിയത്. ഇനി 237 ഇന്തോനീസ്യന്‍ തബ്‌ലീഗ് പ്രവര്‍ത്തകര്‍ കൂടി ഇന്ത്യന്‍ ജയിലുകളിലുണ്ട്. ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് അവരുള്ളത്. ഇവരുടെ മോചനം കൂടി സാധ്യമാക്കാനുള്ള പരിശ്രമം തുടരുകയാണെന്നും മന്ത്രി അറിയിച്ചു. തമിഴ്‌നാട്ടില്‍ തടവിലുള്ള ഇന്തോനീസ്യന്‍ തബ്‌ലീഗ് പ്രവര്‍ത്തകരെ നാട്ടിലേക്ക് അയക്കാന്‍ വിമാനം വരെ എത്തിച്ചിരുന്നുവെങ്കിലും തമിഴ്‌നാട് സര്‍ക്കാറിന്റെ ഇടപെടല്‍ കാരണം അവസാന ഘട്ടത്തില്‍ യാത്രമ മുടങ്ങുകയായിരുന്നു. പകര്‍ച്ചവ്യാധി നിരോധന നിയമത്തില്‍ ഓര്‍ഡിനന്‍സിലൂടെ ഭേഗഗതി വരുത്തിയാണ് തമിഴ്‌നാട് സര്‍ക്കാര്‍ വിദേശ തബ്‌ലീഗ് പ്രവര്‍ത്തകരുടെ മോചനം തടഞ്ഞത്. ഇവരെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ സങ്കീര്‍ണമാണെന്നും എന്നാല്‍ വിജയിക്കും വരെ പരിശ്രമം തുടരുമെന്നും മന്ത്രി റെറ്റ്‌നോ മര്‍സുദി വ്യക്തമാക്കി.




Next Story

RELATED STORIES

Share it