- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റായേക്കുമെന്ന് സൂചന

ന്യൂഡല്‍ഹി: പാര്‍ട്ടിക്കുള്ളില്‍ നിലനില്‍ക്കുന്ന അസംതൃപ്തിക്കു പരിഹാരമായി രാഹുലിനെ കോണ്‍ഗ്രസ് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവന്നേക്കുമെന്ന സൂചന. കഴിഞ്ഞ ദിവസം സോണിയാഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന നേതൃതയോഗത്തിലാണ് ഇത്തരമൊരു അഭിപ്രായമുയര്‍ന്നത്. എന്നാല്‍ വിവരം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
കോണ്‍ഗ്രസ് ഒരു കുടുംബം പോലെയാണെന്ന് വിശദീകരിച്ച സോണിയാഗാന്ധി പാര്‍ട്ടിയുമായി ഇടഞ്ഞുനില്‍ക്കുന്ന നേതാക്കളുടെ പ്രശ്നങ്ങള്‍ തീര്‍ന്നില്ലെങ്കില്‍ വീണ്ടും ചില യോഗങ്ങള്‍ വിളിച്ചുചേര്‍ത്തേക്കുമെന്നും പറഞ്ഞതായി ചില മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാസങ്ങള്‍ക്കു ശേഷമാണ് കോണ്‍ഗ്രസ് നേതൃയോഗം വിളിക്കുന്നത്. വിമതരുള്‍പ്പെടെ വിവിധ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. സോണിയാഗാന്ധി, പ്രിയങ്കാഗാന്ധി, രാഹുല്‍ ഗാന്ധി തുടങ്ങി 19 പേരാണ് യോഗത്തിനെത്തിയത്.
പാര്‍ട്ടി ഒരു കുടുംബമാണെന്നും എല്ലാവരും ചേര്‍ന്നാണ് പാര്‍ട്ടിയെ ശക്തിപ്പെടുത്തേണ്ടതെന്നും സോണിയ പറഞ്ഞു. വിമതനേതാക്കള്‍ തങ്ങളുടെ വിയോജിപ്പുകളും സോണിയാഗാന്ധിയെ ധരിപ്പിച്ചു. വിമതതരുടെ പ്രശ്നങ്ങള്‍ ഇടപെട്ട് പരിഹരിക്കുമെന്ന് സോണിയാഗാന്ധി ഉറപ്പുനല്‍കി.
പാര്‍ട്ടി ഏത് തരം ഉത്തരവാദിത്തം ഏല്‍പ്പിച്ചാലും അത് ശിരസാവഹിക്കുമെന്ന് യോഗത്തില്‍ രാഹുല്‍ ഗാന്ധി ഉറപ്പ് നല്കി. എങ്കില്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കണമെന്ന് നേതാക്കള്‍ നിര്‍ദേശിച്ചപ്പോള്‍ അത് തിരഞ്ഞെടുപ്പു വഴിയാവുന്നതാണ് അനുയോജ്യമെന്ന് രാഹുല്‍ പ്രതികരിച്ചു.
കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയും രാഹുല്‍ പാര്‍ട്ടിയെ നയിക്കണമെന്ന് താല്‍പ്പര്യം പ്രകടിപ്പിച്ചു. വിവേക് തങ്ക അതിനോട് യോജിച്ചു.
പാര്‍ട്ടിയിലെ എല്ലാ മുതിര്‍ന്ന നേതാക്കളും തന്റെ പിതാവിന്റെ സുഹൃത്തുക്കളാണെന്നും താനവരുടെ മൂല്യത്തെ ബഹുമാനിക്കുന്നുവെന്നും അവരുടെ സാന്നിധ്യം പാര്‍ട്ടിക്ക് പ്രധാനമാണെന്നും പറഞ്ഞു.
പാര്‍ട്ടിയുടെ നേതൃത്വത്തില്‍ തങ്ങള്‍ക്ക് വിശ്വാസമുണ്ടെന്ന് യോഗത്തില്‍ ഹാജരായ വിമതനേതാക്കള്‍ പറഞ്ഞു.
ഏറെ താമസിയാതെ ഒരു ചിന്തന്‍ ഷിവിര്‍ വിളിച്ചുചേര്‍ത്ത് ബിജെപിയെ പരാജയപ്പെടുത്തുന്നതിനുള്ള ബഹുമുഖ തന്ത്രങ്ങള്‍ക്ക് രൂപം നല്‍കുമെന്നും സോണിയ യോഗത്തെ അറിയിച്ചു.
പവാന്‍ ബന്‍സലും തുടങ്ങിയ നേതാക്കളും രാഹുല്‍ തിരിച്ചുവരണമെന്ന് ആവശ്യപ്പെട്ടു.
രജ്ദീപ് സര്‍ദേശായി, കെ സി വേണുഗോപാല്‍ തുടങ്ങിയവര്‍ യോഗത്തിനെത്തിയില്ല.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















