Latest News

ഇന്ത്യയിലെ കൊവിഡ് രോഗമുക്തി നിരക്ക് മെച്ചപ്പെട്ടതായി ആരോഗ്യ മന്ത്രാലയം

ഇന്ത്യയിലെ കൊവിഡ് രോഗമുക്തി നിരക്ക് മെച്ചപ്പെട്ടതായി ആരോഗ്യ മന്ത്രാലയം
X

ന്യൂഡല്‍ഹി: ഇതുവരെയുണ്ടായ ഏറ്റവും വലിയ കൊവിഡ് രോഗനിരക്കാണ് ഇന്നത്തേതെങ്കിലും രാജ്യത്തെ രോഗമുക്തി നിരക്കില്‍ ഗുണകരമായ മാറ്റമുണ്ടായതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 7,42,417 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. മന്ത്രാലയത്തിന്റെ കണക്കുപ്രകാരം രാജ്യത്തെ രോഗമുക്തി നിരക്ക് നിലവില്‍ 61.53 ആണ്. 4,56,830 പേരാണ് രോഗമുക്തി നേടിയിട്ടുള്ളത്. ഒരാള്‍ രോഗിയായിരിക്കെ തന്നെ രാജ്യം വിട്ടു.

കൊവിഡ് ബാധിച്ച് ഇതുവരെ 20,642 പേരാണ് മരിച്ചിട്ടുള്ളത്. ഇന്നു മാത്രം 482 പേര്‍ മരിച്ചു. സജീവ കേസുകള്‍ 2,64,944 ആണ്.

24 മണിക്കൂറിനുള്ളില്‍ 2,62,679 പേരുടെ സാംപിളുകളാണ് രാജ്യത്ത് പരിശോധനയ്ക്ക് വിധേയമായത്. അതില്‍ 53000 എണ്ണം സ്വകാര്യലാബുകളിലായിരുന്നു. ഇതുവരെ രാജ്യത്ത് 1,04,73,771 പരിശോധനകളാണ് നടത്തിയിട്ടുള്ളത്. രാജ്യത്തെ രോഗവിമുക്തി നിരക്ക് ദിനം പ്രതിവര്‍ധിച്ചുവരുന്നതായ മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

Next Story

RELATED STORIES

Share it