World

ദുബായ് ക്രീക്ക് ഹാര്‍ബറില്‍ ഡ്രോണ്‍ ആക്രമണം; കെട്ടിടത്തില്‍ തീപ്പിടുത്തമുണ്ടായി

ദുബായ് ക്രീക്ക് ഹാര്‍ബറില്‍ ഡ്രോണ്‍ ആക്രമണം; കെട്ടിടത്തില്‍ തീപ്പിടുത്തമുണ്ടായി
X

ദുബായ്: ദുബായിലെ ക്രീക്ക് ഹാര്‍ബര്‍ മേഖലയില്‍ ഇറാന്റെ ഡ്രോണ്‍ ആക്രമണം. മേഖലയിലെ കെട്ടിടത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെ ഇറാന്റെ ഡ്രോണ്‍ പതിച്ചു. പുലര്‍ച്ചെ 2.45 ഓടെയാണ് സംഭവം. ക്രീക്ക് ഹാര്‍ബറിലെ ആഡംബര താമസകെട്ടിടമായ അഡ്രസ് ക്രീക്ക് ഹാര്‍ബര്‍ (ടവര്‍ 2) ആണ് ആക്രമണത്തിന് ഇരയായത്. ആക്രമണത്തെതുടര്‍ന്ന് കെട്ടിടത്തിന് തീപ്പിടിച്ചു. ഉടന്‍ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് സംഘം തീയണച്ചു. ആളപായമില്ല. കെട്ടിടത്തിലുണ്ടായിരുന്ന താമസക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചതായും ആര്‍ക്കും പരിക്കേറ്റതായും റിപ്പോര്‍ട്ടില്ലെന്ന് ദുബായ് മീഡിയാ ഓഫീസ് അറിയിച്ചു.





Next Story

RELATED STORIES

Share it