രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 3.32 ലക്ഷം; 9,520 മരണങ്ങള്‍

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 11,502 പേര്‍ക്ക് കൊവിഡ് -19 സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 3.32 ലക്ഷമായി. ഇന്നു മാത്രം 325 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ആകെ കൊവിഡ് മരണം 9,520 ആയി ഉയര്‍ന്നു.
കഴിഞ്ഞ ദിവസത്തെ കൊവിഡ് ബാധയുമായി താരതമ്യം ചെയ്താല്‍ ഇന്ന് രോഗം ബാധിച്ചവരുടെ എണ്ണം കുറവാണ്. 11,920 പേര്‍ക്കാണ് ഇന്നലെ രോഗബാധയുണ്ടായത്. നിലവില്‍ 1,53,106 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികില്‍സയില്‍ തുടരുന്നത്. 1,69,798 പേര്‍ രോഗവിമുക്തരായി.
ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 3,32,424 ആയിട്ടുണ്ട്.
1,07,958 കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയാണ് രോഗികളുടെ എണ്ണത്തില്‍ മുന്‍പന്തിയില്‍. സംസ്ഥാനത്ത് 53,030 പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്. 50,978 പേര്‍ രോഗവിമുക്തരായി. മരിച്ചവരുടെ എണ്ണം 3,950.
തമിഴ്‌നാടാണ് രോഗവ്യാപനത്തിന്റെ കാര്യത്തില്‍ തൊട്ടടുത്ത സ്ഥാനത്ത്. ഇവിടെ 44,661 പേര്‍ക്കാണ് രോഗബാധയുള്ളത്. 19,679 സജീവരോഗികളും 24,547 രോഗവിമുക്തരുമാണ് ഉള്ളത്. 435 പേര്‍ മരിച്ചു. രോഗവ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി ചെന്നൈ ഉള്‍പ്പെടെ നാല് ജില്ലകളില്‍ ജൂണ്‍ 19 മുതല്‍ 30 വരെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. കാഞ്ചീപുരം, ചെങ്കല്‍പേട്ട്, തിരുവള്ളുവര്‍ തുടങ്ങിയവയാണ് മറ്റ് ജില്ലകള്‍.
ഡല്‍ഹിയില്‍ ഇതുവരെ 41,182 പേര്‍ക്കാണ് രോഗബാധയുള്ളത്. ഇതില്‍ 24,032 എണ്ണം സജീവരോഗികളാണ്. 15,823 പേര്‍ രോഗവിമുക്തരായി. 1,327 പേര്‍ മരിച്ചു.
ഗുജറാത്തില്‍ ഇതുവരെ 23,544 പേര്‍ക്ക് രോഗബാധയുണ്ടായി. ഉത്തര്‍പ്രദേശില്‍ 13,615, ബംഗാളില്‍ 11,087, രാജസ്ഥാനില്‍ 12,694, മധ്യപ്രദേശില്‍ 10,802 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ രോഗബാധിതരുടെ എണ്ണം.
കേരളത്തില്‍ 1,384 പേര്‍ സജീവ രോഗികളാണ്. രോഗവിമുക്തര്‍ 1,174.
RELATED STORIES
താനൂര്‍ കനോലി കനാലില്‍ വീണ് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു
4 Jun 2023 6:01 PM GMTപെരുമ്പടപ്പില്‍ വിവാഹത്തില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് ഭക്ഷ്യവിഷബബാധ
4 Jun 2023 5:57 PM GMTമൗലാന ഖാലിദ് സെയ്ഫുല്ല റഹ്മാനി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്...
4 Jun 2023 2:52 PM GMTഇരുചക്രവാഹനത്തില്‍ മൂന്നാംയാത്രക്കാരായി കുട്ടികളെ അനുവദിക്കും:...
4 Jun 2023 11:37 AM GMTശനിയാഴ്ച പ്രവര്‍ത്തിദിനം: തീരുമാനം നടപ്പാക്കിയെന്ന് വിദ്യാഭ്യാസമന്ത്രി
4 Jun 2023 7:48 AM GMTകാലവര്‍ഷം ഇന്നെത്തിയേക്കും; അറബിക്കടലില്‍ ചക്രവാതച്ചുഴി രൂപമെടുക്കും
4 Jun 2023 6:09 AM GMT