Latest News

കേരളത്തിലെ പ്രളയദുരന്ത ബാധിതര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കുവൈത്തിലെ ഇന്ത്യന്‍ പ്രവാസി സംഘടനകള്‍

കേരളത്തിലെ പ്രളയദുരന്ത ബാധിതര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കുവൈത്തിലെ ഇന്ത്യന്‍ പ്രവാസി സംഘടനകള്‍
X

കുവൈത്ത് സിറ്റി: കേരളത്തില്‍ പ്രളയ ദുരന്തമനുഭവിക്കുന്ന മുഴുവന്‍ പേര്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കുവൈത്തിലെ ഇന്ത്യന്‍ പ്രവാസി സംഘടനകള്‍. പ്രളയ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് എംബസി ഓഡിറ്റോറിയത്തില്‍ വിളിച്ചുചേര്‍ത്ത അടിയന്തര യോഗത്തിലാണ് പ്രവാസി സംഘടനാ പ്രതിനിധികള്‍ കേരളജനതക്കൊപ്പം തങ്ങളുണ്ടെന്ന് പ്രഖ്യാപിച്ചത്. പ്രളയദുരന്തത്തിനിരയായവരുടെ ദുഃഖത്തില്‍ പങ്കുചേരാനും പുനര്‍നിര്‍മാണ പ്രക്രിയകളില്‍ കുവൈത്തിലെ ഇന്ത്യന്‍ സമൂഹത്തിന്റെ പിന്തുണ ഉറപ്പാക്കാനുമാണ് അംബാസഡര്‍ സിബി ജോര്‍ജ് സംഘടന നേതാക്കളുടെ പ്രത്യേക യോഗം വിളിച്ചുചേര്‍ത്തത്.

ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്കുവേണ്ടിയുള്ള മൗനപ്രാര്‍ഥനയോടെയാണ് യോഗം ആരംഭിച്ചത്. പ്രതിസന്ധിയുടെ ഘട്ടത്തില്‍ കേരള ജനതക്കൊപ്പം നിലകൊള്ളേണ്ടതിന്റെ പ്രാധാന്യം അംബാസഡര്‍ എടുത്തുപറഞ്ഞു. തുടര്‍ന്ന് സംഘടനാ നേതാക്കള്‍ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട വിവിധ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചു. പ്രളയദുരിതാശ്വാസവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വിദേശത്തുനിന്നുള്ള സഹായം ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. ആവശ്യമായി വരുന്ന സാഹചര്യത്തില്‍ ധനസമാഹരണം ഉള്‍പ്പെടെയുള്ള ശ്രമങ്ങള്‍ ആരംഭിക്കാമെന്നും ഇന്ത്യന്‍ കമ്യൂണിറ്റി സപ്പോര്‍ട്ട് ഗ്രൂപ്പിന്റെയും മറ്റു പ്രവാസി സംഘടനകളുടെയും ഏകോപനത്തോടെയാകും ഇതെന്നും യോഗത്തില്‍ ധാരണയായി.

തുടര്‍പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി ഐസിഎസ്ജി മെംബറും ഇന്ത്യന്‍ ഡോക്ടേഴ്‌സ് ഫോറം പ്രസിഡന്റുമായ ഡോ. അമീര്‍ അഹ്മദിനെ അംബാസഡര്‍ ചുമതലപ്പെടുത്തി. സ്വന്തംനിലക്ക് സഹായം നല്‍കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ദു രിതാശ്വാസനിധിയിലേക്ക് അയക്കാമെന്നും അംബാസഡര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it